Kerala

കേരളത്തിൽ 9 സീറ്റുകൾ എൽഡിഎഫിനെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്;കോട്ടയവും എൽ ഡി എഫിനെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: കേരളത്തിൽ 9 സീറ്റുകൾ എൽഡിഎഫിനെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്.ബാക്കി 11 സീറ്റുകൾ യുഡിഎഫ് നേടും.ബിജെപ്പി ഇത്തവണയും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നു.

തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,തൃശൂർ, ആലത്തൂർ, വടകര, കണ്ണൂർ എന്നീ മണ്ഡലങ്ങളാണ് എൽഡിഎഫ് നേടുക.കഴിഞ്ഞ തവണ ആലപ്പുഴയിൽ മാത്രമാണ് എൽഡിഎഫ് വിജയിച്ചത്.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ അന്തിമപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ അവസാനിക്കും.സൂക്ഷ്മ പരിശോധന കഴിഞ്ഞ് 86 പേരുടെ പത്രിക തള്ളിയതോടെ നിലവില്‍ 204 സ്ഥാനാര്‍ഥികളാണ് ഉള്ളത്.

തിരുവനന്തപുരം 13, ആറ്റിങ്ങല്‍ ഏഴ്, കൊല്ലം 12, പത്തനംതിട്ട എട്ട്, മാവേലിക്കര 10, ആലപ്പുഴ 11, കോട്ടയം 14, ഇടുക്കി എട്ട്, എറണാകുളം 10, ചാലക്കുടി 12, തൃശൂര്‍ 10, ആലത്തൂര്‍ 5, പാലക്കാട് 11, പൊന്നാനി എട്ട്, മലപ്പുറം 10, വയനാട് 10, കോഴിക്കോട് 13, വടകകര 11, കണ്ണൂര്‍ 12, കാസര്‍കോട് ഒന്‍പത് എന്നിങ്ങനെയാണ് നിലവിലുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക.

അതേസമയം യു  ഡി എഫിന്റെ കോട്ടയായ കോട്ടയം പാർലമെന്റ് മണ്ഡലം എൽ ഡി എഫ് പിടിച്ചെടുക്കുമെന്നുള്ള റിപ്പോർട്ട് ജനാധിപത്യ കേന്ദ്രങ്ങളെ ആകെ ഉലച്ചിട്ടുണ്ട് .ഫണ്ടിന്റെ അഭാവത്തിൽ റോഡ് ഷോകളെല്ലാം തന്നെ ചടങ്ങുകളായായി മാറിയതും ചർച്ചയായിട്ടുണ്ട് .എന്നാൽ ഇന്ന് ചിഹ്നം ലഭിക്കുന്നതോടെ ശക്തമായ പ്രചാരണം ആരംഭിക്കുമെന്നാണ് അറിയുന്നത് .മാധ്യമ വിഭാഗത്തിലുള്ള വനിത  തന്നെ സിപിഎം അനുഭാവിയാണെന്നും  ആക്ഷേപം ഉയർന്നിട്ടുണ്ട് . .സ്ഥാനാർഥി ഫോൺ എടുക്കാറില്ലെന്നുള്ള വിമർശനവും വ്യാപകമായുണ്ട്.ദുഃഖവെള്ളിയാഴ്ച പാലാ ളാലം സെന്റ് മേരീസ് പള്ളിയിലെ 2000 പേര് പങ്കെടുത്ത കഞ്ഞി നേർച്ചയിൽ പങ്കെടുപ്പിക്കാനായി ഒരു പ്രവർത്തകൻ രണ്ടാഴ്ചയായി ഓർമിപ്പിച്ചു  കൊണ്ടിരുണ്ടിരുന്നിട്ടും ;അന്നേ  ദിവസം അദ്ദേഹം 30 ഓളം തവണ ഫോൺ ചെയ്തിട്ടും എടുത്തില്ലെന്നുള്ള പരാതിയും ഉയർന്നിട്ടുണ്ട് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top