ആലപ്പുഴ :ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുന്ന സ്ത്രീകളെ കബളിപ്പിച്ച് സ്വത്ത് അപഹരിക്കുന്ന യുവാവ് ആലപ്പുഴയിൽ അറസ്റ്റിലായി. ഇടുക്കി പീരുമേട് സ്വദേശി അജിത്ത് ബിജുവാണ് അറസ്റ്റിലായത്. പണവും സ്വർണാഭരണവും തട്ടിയെടുത്തെന്ന ചെങ്ങന്നൂർ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. സമൂഹമാധ്യമത്തിൽ സജീവമായ ഇയാൾ സമാനമായ കേസിൽ നേരത്തെയും അറസ്റ്റിൽ ആയിട്ടുണ്ട്.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
ഇൻസ്റ്റാഗ്രാമിലൂടെ പെൺകുട്ടികളെ പരിചയപ്പെട്ട ശേഷം പ്രണയം നടിക്കും. പിന്നീട് ഓരോരോ ദുരിതങ്ങൾ പറഞ്ഞ് പണവും സ്വർണവും തട്ടിയെടുക്കുകയാണ് പതിവ്. തിരികെ ചോദിച്ചാൽ പിന്നെ ഭീഷണിപ്പെടുത്തും. ഇത്തരത്തിൽ ചെങ്ങന്നൂർ സ്വദേശിനിയെ കബിളിപ്പിച്ച കേസിലാണ് ഇപ്പോൾ ആലപ്പുഴ പൊലീസ് അജിത് ബിജുവിനെ പിടികൂടിയത്.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
ഒന്നര ലക്ഷം രൂപയും സ്വർണാഭരണങ്ങളുമാണ് തട്ടിയെടുത്തത്. രണ്ട് വർഷം മുന്‍പ് നടന്ന സംഭവത്തില്‍ പ്രതി ഇപ്പോഴും ഭയപ്പെടുത്തി പണം അപഹരിക്കാന്‍ ശ്രമിക്കുന്നതിനാലാണ് ആലപ്പുഴ സ്വദേശിയായ യുവതി പരാതി നല്കാൻ തയ്യാറായത്. സമാനമായ കേസിൽ അജിത്ത് ബിജുവിനെ രണ്ടു വർഷം മുൻപ് കരിപ്പൂർ പൊലീസും അറസ്റ്റു ചെയ്തിരുന്നു. ജാമ്യത്തിലറിങ്ങിയ ശേഷം വീണ്ടും തട്ടിപ്പ് തുടരുകയായിരുന്നു. കൂടുതല്‍ യുവതികളെ ഇപ്രകാരം സോഷ്യല്‍ മീഡിയ വഴി വശീകരിച്ച് ചതിച്ചതായി സംശയിക്കുന്നു. പ്രതിയുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകൾ പരിശോധിച്ച് വിശദമായ അന്വേഷണങ്ങള്‍ നടത്തിവരുന്നതായി പൊലീസ് അറിയിച്ചു.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)