Crime

മലപ്പുറം വണ്ടൂരിൽ യുവാവിന്റെ വെട്ടേറ്റ് ഭാര്യാമാതാവിന് ദാരുണാന്ത്യം

മലപ്പുറം വണ്ടൂരിൽ യുവാവിന്റെ വെട്ടേറ്റ് ഭാര്യാമാതാവിന് ദാരുണാന്ത്യം .ചേന്ദംകുളങ്ങരയിൽ വരിച്ചാലിൽ സല്‍മത്ത് (52) ആണ് മരുമകന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്.സംഭവത്തിൽ സൽമത്തിന്റെ മകൾ സജ്നയുടെ ഭർത്താവ് കല്ലിടുമ്പ് സമീറി (36)നെ പോലീസ് അറസ്റ്റ് ചെയ്തു .തലയ്ക്ക് ഗുരുതര വെട്ടേറ്റ സൽമത്ത് തത്ക്ഷണം മരിക്കുകയായിരുന്നു .

കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. മകളെ വെട്ടാൻ ശ്രമിക്കുന്നത് തടയുമ്പോഴാണ് സൽമത്തിന് വെട്ടേറ്റത്. സമീർ നിരന്തരം ഭാര്യയേയും മക്കളേയും അമ്മയേയും ഉപദ്രവിക്കുന്നത് പതിവാണെന്നാണ് വിവരം .ഭാര്യ സജ്നയേയും കൊല്ലപ്പെട്ട സൽമത്തിനേയും ഇയാൾ ഉപദ്രവിച്ചതിനെത്തുടർന്ന് വണ്ടൂർ പൊലീസിൽ ഒന്നിലധികം പരാതികളുമുണ്ട്. സ്ഥലത്തെത്തിയ വണ്ടൂർ പൊലീസ് പ്രതിയായ സമീറിനെ കസ്റ്റഡിയിലെടുത്തു.സൽമത്തിന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top