Kottayam

കുഞ്ഞൂഞ്ഞിൻ്റെ കബറിനെ സാക്ഷിയാക്കി പ്രിയ പത്നി മറിയാമ്മ ഉമ്മൻ ഫ്രാൻസിസ് ജോർജിന് കെട്ടിവയ്ക്കാനുള്ള തുക കൈമാറി

പുതുപ്പള്ളി :കുഞ്ഞൂഞ്ഞിൻ്റെ കബറിനെ സാക്ഷിയാക്കി പ്രിയ പത്നി മറിയാമ്മ ഉമ്മൻ യു ഡി എഫ് സ്ഥാനാർഥിയ്ക്ക് കെട്ടിവയ്ക്കാനുള്ള തുക കൈമാറി.”അപ്പ ഉണ്ടായിരുന്നെങ്കിൽ ചെയ്യുമായിരുന്നതേ ഞങ്ങളും ചെയ്യുന്നുള്ളൂ. അദ്ദേഹത്തിൻ്റെ അദൃശ്യ സാന്നിധ്യത്തിൽ ഈ ചടങ്ങ് ഒരു നിയോഗമായി ഞങ്ങൾ ഏറ്റെടുക്കുകയാണ്. ” മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിനെ സാക്ഷിയാക്കി പ്രിയ പത്നി മറിയാമ്മ ഉമ്മൻ യു ഡി എഫ് സ്ഥാനാർഥിയ്ക്ക് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയ വികാരനിർഭരമായ ചടങ്ങിൽ അഡ്വ.ചാണ്ടി ഉമ്മൻ എം എൽ എ യുടെതാണ് ഈ വാക്കുകൾ.

പിതാവിൻ്റെ ദീപ്തമായ ഓർമ്മകൾക്ക് മുമ്പിൽ അദ്ദേഹത്തിൻ്റെ സ്ഥാനത്ത് നിന്ന് മാതാവ് മറിയാമ്മ ഉമ്മൻ ആദ്യമായി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുകയാണെന്നും അഡ്വ.കെ ഫ്രാൻസിസ് ജോർജിൻ്റെ വിജയം ഉറപ്പാണെന്നും എം എൽ എ പറഞ്ഞു.പുതുപ്പള്ളി പള്ളിയിലെത്തി പ്രാർത്ഥിച്ചതിനു ശേഷം ഐക്യജനാധിപത്യമുന്നണി നേതാക്കൻമാരുടെ സാന്നിധ്യത്തിലാണ്
ഉമ്മൻ ചാണ്ടിയുടെ കുടുംബം സ്ഥാനാർഥിയ്ക്ക് തുക കൈമാറിയത്.

മാത്യകാ പരമായി പൊതുരംഗത്ത് എങ്ങനെ പ്രവർത്തിക്കണം എന്ന് കാണിച്ചു തന്ന നേതാവാണ് ഉമ്മൻ ചാണ്ടി. അദ്ദേഹത്തിൻ്റെ അസാന്നിധ്യത്തിലും പകർന്നു നൽകിയ ആശയങ്ങൾ പ്രാവർത്തികമാക്കുക എന്നതാണ് ഓരോ യു ഡി എഫ് പ്രവർത്തകൻ്റെ ലക്ഷ്യമെന്നും പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വിജയലക്ഷ്യം കാണുമെന്നും അഡ്വ.കെ ഫ്രാൻസിസ് ജോർജ് പറഞ്ഞു.

യുഡിഎഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ജനറൽ കൺവീനർ അഡ്വ.മോൻസ് ജോസഫ് എംഎൽഎ, ഡി സി സി പ്രസിഡണ്ട് നാട്ടകം സുരേഷ്, യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്,ജോഷി ഫിലിപ്പ് ,കുഞ്ഞ് പുതുശ്ശേരി, മാത്യു കോര, സാജു എം.ഫിലിപ്പ്, ടി.എം ആൻറണി, രാധ വി.നായർ ,കെ.കെ രാജു,
എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top