Kerala

തെരെഞ്ഞെടുപ്പിൽ വീറും വാശിയും കുറവ്: പുതു തലമുറ രാഷ്ട്രീയ പാർട്ടികളിൽ നിന്നും അകലുന്നു;രാഷ്ട്രീയ സംഘട്ടനത്തിനുപോലും ആളെ കിട്ടാതെ പാർട്ടികൾ വിഷമിക്കുന്നു

കോട്ടയം:തെരെഞ്ഞെടുപ്പിൽ വീറും വാശിയും കുറവ്: പുതു തലമുറ രാഷ്ട്രീയ പാർട്ടികളിൽ നിന്നും അകലുന്നു.മധ്യ തിരുവതാംകൂറിലാണ് രാഷ്ട്രീയ പാർട്ടികൾക്ക് പ്രചരണത്തിന് പ്രവർത്തകരെ ലഭിക്കാതെ വരുന്നത്.മലബാർ ഭാഗങ്ങളിൽ ഇപ്പോഴും പാർട്ടി പ്രവർത്തനം തലയ്ക്കു പിടിച്ചു നടക്കുന്നവർ ഏറെയുണ്ട് .

മധ്യ തിരുവിതാംകൂറിലെ ഇടത്തരം കുടുംബത്തിലുള്ളവർ ആസ്‌ട്രേലിയ;യു  കെ ;കാനഡ എന്നെ രാജ്യങ്ങളിലേക്ക് പഠനത്തിനും ജോലിക്കുമായി കുടിയേറിയതോടെയാണ് രാഷ്ട്രീയ പ്രവർത്തനത്തിന് ആളെ ലഭിക്കാതെ ആയത്.ഇപ്പോൾ ബാംഗ്ലൂരിൽ പഠിച്ചു  കൊണ്ടിരിക്കുന്ന വിദ്യാർഥികൾ പോലും;കേരളത്തിലെ പഠന നിലവാരത്തെ പുശ്ചിക്കുന്ന അവസ്ഥയിലെത്തി കാര്യങ്ങൾ.എസ് എഫ് ഐയുടെ വിദ്യാർത്ഥി പീഡന രാഷ്ട്രീയത്തോട് വിദ്യാർഥികൾ പൊതുവെ അകലം പാലിക്കുകയാണ്.അവസാനമായി സിദ്ധാർത്ഥിന്റെ കൊലപാതകം വരെ വിദ്യാർത്ഥികളിൽ കേരളം വിടുവാനുള്ള പ്രവണത ഏറുകയാണ് . ബാംഗ്ലൂരിൽ വിദ്യാർത്ഥി രാഷ്ട്രീയമില്ലാത്തതിനാൽ പഠനം സുഗമമായി പോകുന്നു എന്നാണ് ബാംഗ്ലൂർ വിദ്യാർഥികൾ അഭിപ്രായപ്പെടുന്നത്.

പുതു തലമുറയ്ക്ക് രാഷ്ട്രീയ പാർട്ടികളോട് താൽപ്പര്യമില്ലാത്തത് അവരുടെ പ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട് .പൊതുവെ നാട്ടുകാരുമായി സഹകരിക്കാത്ത  പുതുതലമുറ രാജ്യം വിട്ടുള്ള പഠനത്തിലും ജോലിയിലുമാണ് താൽപ്പര്യം കാണിക്കുന്നത് .പഠനം കഴിഞ്ഞു അവിടെ തന്നെ ജോലി ലഭിക്കുന്നതും ;ഭാര്യമാരെ തെരെഞ്ഞെടുക്കുന്നതും ഒക്കെ വിദേശത്ത് നിന്നുള്ളത് ഇപ്പോൾ ട്രെൻഡ് ആയി മാറിയിട്ടുണ്ട്.

എന്നാൽ ഇടതുപക്ഷത്തെ സിപിഎം ന്റെ പ്രവർത്തകർ നിർമ്മാണ തൊഴിലാളികൾ ആയതിനാൽ അവരെ ഇത് സാരമായി ബാധിച്ചിട്ടില്ല .എന്നാൽ നിസ്വാർത്ഥ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നാളുകളൊക്കെ പോയി.ഇപ്പോൾ ഭക്ഷണവും മദ്യവും ലഭിക്കണമെന്ന കാര്യത്തിൽ ഇടതു പക്ഷ പ്രവർത്തകരും മുൻപിൽ തന്നെ .കഴിഞ്ഞ നിയമ സഭാ തെരെഞ്ഞെടുപ്പ് കാലത്ത് ഭക്ഷണം മാത്രമല്ല മദ്യവും വിളമ്പണം എന്ന് ഘടക കക്ഷിയോട് സിപിഎം നേതാവ് തന്നെ പരസ്യമായി ആവശ്യപ്പെട്ടിരുന്നു .എന്നാൽ രാഷ്ട്രീയ പ്രവർത്തനത്തോട് തൊഴിലാളികളിലും വിരക്തി പ്രകടമാണ്.പണ്ടൊക്കെ തെരെഞ്ഞെടുപ്പ് കേളികൊട്ട് തുടങ്ങിയാൽ ഉടൻ തന്നെ ചുവരുകൾ ബുക്ക് ചെയ്യാൻ രാഷ്ട്രീയ പ്രവർത്തകർ തമ്മിൽ മത്സരിച്ചിരുന്നിടത്ത് ഇപ്പോൾ അതൊന്നയും കാണാനില്ല.അതുകൊണ്ടു തന്നെ സിപിഎം പ്രവർത്തകരായ തൊഴിലാളികളാണ് ചുവരുകളിൽ ഭൂരിഭാഗവും ബുക്ക് ചെയ്തത് .

പോസ്റ്റർ ഒട്ടിക്കാനും പഴയ ആവേശമില്ല.ആളെ കിട്ടാനില്ല.കിട്ടുന്നുണ്ടെങ്കിൽ അത് മദ്യവും പണവും കൊടുത്തു മാത്രമേ സാധിക്കൂ എന്ന നിലയിൽ ആയിട്ടുണ്ട്.പോസ്റ്റർ കീറൽ.ചുവരെഴുത്തിൽ കരി ഓയിൽ ഒഴിക്കൽ;സംഘട്ടനം  എന്നിവയ്‌ക്കൊന്നും ഇപ്പോൾ പഴയതു പോലെ ആളെ കിട്ടുന്ന അവസ്ഥയില്ല.മുമ്പൊക്കെ നേതാക്കൾ തന്നെ അവരുടെ ബോർഡുകളും ;ഫ്‌ളക്‌സുകളും തകർത്തശേഷം അനുയായികളെ ഇളക്കി വിട്ട് എതിരാളികളുടെ ബോർഡും ;ഫ്‌ളക്‌സും തകർക്കുന്ന കലാ പരിപാടികളും ഇപ്പോൾ അനുയായികൾ തിരിച്ചറിഞ്ഞു തുടങ്ങി . രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ആർഭാട ജീവിതവും ;അഴിമതിയും അനുയായികളെയും ഇരുത്തി ചിന്തിപ്പിച്ചതിന്റെ പരിണിത ഫലമാണിതൊക്കെ.തൊഴിലാളികളിലും രക്ഷപ്പെടണം എന്ന തോന്നൽ തുടങ്ങിയിട്ടുണ്ട് .അവരുടെ മക്കളൊന്നും ഇപ്പോൾ രാഷ്ട്രീയ പ്രവർത്തനത്തിന് പോകാതെ കേരളം വിട്ടുള്ള പഠനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.എന്നാൽ ഇടതു നേതാക്കൾ ഇതിനെ അരാഷ്ട്രീയ വാദം;സാമ്പത്തീക വാദം എന്നൊക്കെ പറഞ്ഞു പുശ്ചിക്കുന്നുണ്ടെങ്കിലും അവരുടെ മക്കളും യു  കെ യിലും ;കാനഡയിലും ;ആസ്ട്രേലിയയിലുമൊക്കെയാണെന്നയുള്ളതും വിരോധാഭാസമാണ്.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 


 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top