Kerala

മദ്യപാനത്തിടെയുണ്ടായ തർക്കത്തിനിടെ ഒരാള്‍ തലയ്ക്കടിയേറ്റു

തൃശൂർ:  മദ്യപാനത്തിടെയുണ്ടായ തർക്കത്തിനിടെ ഒരാള്‍ തലയ്ക്കടിയേറ്റു മരിച്ചു.പറവട്ടാനി സ്വദേശി വെളിയത്ത് വീട്ടില്‍ തോമസിന്‍റെ മകൻ ഡേവിസ് (ഡിന്‍റി -56) ആണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പോലിസ് കസ്റ്റഡിയിലെടുത്തു. പറവട്ടാനി സ്വദേശി ചിറയത്ത് വീട്ടില്‍ ജോമോൻ എന്ന ഓന്ത് ജോമോനെയാണ് ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാത്രി 10.15 നായിരുന്നു സംഭവം.

തർക്കത്തിനിടെ ജോമോൻ ഡേവിസിനെ പട്ടികവടികൊണ്ടും കല്ലുകൊണ്ടും തലയിലും മറ്റും അടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഡേവിസിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top