Kerala

പ്രചരണച്ചൂടിലും തളരാതെ; യു ഡി എഫ് പാർലമെൻ്റ് മണ്ഡലം പര്യടനങ്ങൾ പുരോഗമിക്കുന്നു

 

ദിനംപ്രതി കൂടി വരുന്ന ചൂടിലും തളരാതെ യു ഡി എഫ് സ്ഥാനാർഥി അഡ്വ. കെ. ഫ്രാൻസിസ് ജോർജിൻ്റെ മണ്ഡലം പര്യടനം പുരോഗമിക്കുന്നു.കിടങ്ങൂർ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങൾ, കോൺവെൻ്റുകൾ, ആരാധനാലയങ്ങൾ എന്നിവ സന്ദർശിച്ചു കൊണ്ടായിരുന്നു ഇന്നത്തെ (23/03/24) ദിവസത്തിന് തുടക്കം കുറിച്ചത്. കേന്ദ്ര ഇലക്ഷൻ കമ്മറ്റി ജനറൽ കൺവീനർ അഡ്വ.മോൻസ് ജോസഫ് എം എൽ എ സ്ഥാനാർഥിയോടൊപ്പം പര്യടനത്തിൽ പങ്കു ചേർന്നു.

ഉച്ചയോടു കൂടി പര്യടനം കുലശേഖരപുരം മങ്ങാട്ട്കാവ് ഭഗവതി ക്ഷേത്രത്തിലെത്തി.
കാവിലെ പൂരത്തിന് ആശംസകൾ നേർന്ന സ്ഥാനാർത്ഥി നാട്ടുകാരുമായി സൗഹ്യദ സംഭാഷണം നടത്തി. തുടർന്ന് പെരുവ കവലയിലെത്തിയ സ്ഥാനാർത്ഥിയ്ക്ക്
നാട്ടുകാർ ഊഷ്മളമായ സ്വീകരണം നൽകി.

കിടങ്ങൂരിൽ ഡോ. മേഴ്സി ജോൺ, ജോസ് കൊല്ലറാത്ത്, സാബു കൂവക്കാട്ട് ,സുനിൽ ഇല്ലിമൂട്ടിൽ ,സാബു ഒഴുങ്ങാലിൽ, കമലാസനൻ, ജിമ്മി ഇല്ലത്തുപറമ്പിൽ എന്നിവരും കടുത്തുരുത്തിയിൽ മാഞ്ഞൂർ മോഹൻകുമാർ, എം.എൻ ദിവാകരൻ നായർ ,ടോമി പ്രാലടിയിൽ, ജോണി കണി വേലി, ജെസ്സി ജോസഫ്, തോമസ് മുണ്ടുവേലി, സുബിൻ മാത്യു, വാസുദേവൻ നമ്പൂതിരി ,ജോസ് ജയിംസ് നിലപ്പന, കെ.വി ജോർജ് എന്നിവരും സ്ഥാനാർഥിക്കൊപ്പം പര്യടനത്തിൽ പങ്കു ചേർന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top