Kerala

സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് പാടി ; ഏവരും അതേറ്റ് പാടി; കാലിത്തൊഴുത്തിൽ പിറന്നവനെ കരുണ നിറഞ്ഞവനെ

 

“സ്ഥാനാർഥി ഒരു പാട്ട് പാടണം”കോട്ടയം ലോക്സഭ മണ്ഡലം യു ഡി എഫ് സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജ് കൈപ്പുഴ സെൻ്റ് തോമസ് അസൈലത്തിൽ എത്തിയപ്പോൾ അംഗങ്ങൾക്ക് ഈ ഒരൊറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ.

പിന്നെ ഒട്ടും മടിച്ചില്ല. സ്ഥാനാർഥി മനോഹരമായി പാടി ‘”കാലിത്തൊഴുത്തിൽ പിറന്നവനെ കരുണ നിറഞ്ഞവനെ ” അംഗങ്ങളെല്ലാവരും ഒന്നിച്ച് അതേറ്റ് പാടിയപ്പോൾ സായാഹ്നം സംഗീതസാന്ദ്രമായി മാറി.

“പി.ജെ ജോസഫ് സാറിൻ്റെ പാട്ട് കേട്ട് വളർന്ന പ്രവർത്തകരിൽ ഒരാളാണ് ഞാൻ .പാർട്ടി പ്രവർത്തനവും പാട്ടും ഒരുമിച്ച് കൊണ്ടു പോകാൻ സാധിക്കാതെ വന്നപ്പോൾ പാട്ടൊക്കെ മറന്ന അവസ്ഥയിലായിരുന്നു. നിങ്ങളുടെ സ്നേഹത്തോടെയുളള ആവശ്യം നിരാകരിക്കുന്നത് ശരിയല്ലെന്ന് തോന്നി.
ജോയി ചെമ്മാച്ചേൽ നിർമ്മിച്ച ഒരു തമിഴ് സിനിമയ്ക്ക് വേണ്ടി പണ്ടൊരു പാട്ട് പാടി റെക്കോർഡ് ചെയ്തിരുന്നു. നിർഭാഗ്യവശാൽ ആ ചിത്രം പുറത്തിറങ്ങിയില്ല.” സ്ഥാനാർഥി തൻ്റെ പാട്ടോർമ്മകൾ കോൺവെൻ്റിലെ അംഗങ്ങളുമായി പങ്കുവെച്ചു.

സിസ്റ്റർ ഫ്രാൻസി ഡയറക്ടറായ കോൺവെൻറിൽ അശരണരായ 76 അംഗങ്ങളാണുള്ളത് .മുതിർന്ന അംഗങ്ങളിലൊരാളായ ആലീസ്
റോസാപ്പൂ നൽകിയാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്. സ്ഥാനാർഥിയുടെ പാട്ട് കേട്ട റൂബി എന്ന അംഗം നാടൻപാട്ട് പാടി സദസ്സ് കൂടുതൽ മനോഹരമാക്കി മാറ്റി.ടോം മാത്യു, കെ.എൽ ബിജു, സിനു ജോൺ ,മരിയ ഗൊരോത്തി ,തോമസ് വഞ്ചിയിൽ, എം.മുരളി, ബിനു ചെങ്ങളം എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top