Politics

ആന്‍റോ ആന്‍റണിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശിവദാസൻ നായര്‍ വിട്ട് നിന്നു

പത്തനംതിട്ട: ആന്‍റോ ആന്‍റണിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശിവദാസൻ നായര്‍ വിട്ട് നിന്നു. നേതൃത്വവുമായുള്ള ഭിന്നതയാണ് കെ ശിവദാസൻ നായരുടെ വിട്ടു നില്‍ക്കലിന് കാരണമെന്നാണ് വിവരം. കോൺഗ്രസ് പുനസംഘടന മുതൽ കടുത്ത അതൃപ്‌തിയിലാണ് ശിവദാസൻ നായർ. പത്തനംതിട്ട കോണ്‍ഗ്രസിലെ ഭിന്നതയാണ് ശിവദാസന്‍ നായരുടെ വിട്ടുനില്‍ക്കലിലൂടെ പുറത്തുവന്നത്. അതേസമയം, വിട്ടു നിന്നതില്‍ ശിവദാസൻ നായര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പ്രതിപക്ഷ നേതാവ് വിഡി സതീശൻ കണ്‍വെന്‍ഷൻ ഉദ്ഘാടനം ചെയ്തു. മോദിയുടെ ഗ്യാരണ്ടി പഴയ ചാക്ക് പോലെയാണെന്ന് വിഡി സതീശൻ ആരോപിച്ചു. മോദിയുടെ വാക്കിന് വിലയില്ല. മണിപ്പൂരിൽ നിരവധി ദേവാലയങ്ങൾ തകർക്കപ്പെട്ടു. നരേന്ദ്രമോദി ഇതുവരെ മണിപ്പൂരിൽ പോയില്ല. എന്നിട്ട് ക്രിസ്തുമസ് കാലത്ത് കേക്കുമായി കയറി ഇറങ്ങുകയാണ്. ബിജെപി നേതാക്കൾ ആട്ടിൻ തോലിട്ട ചെന്നായ്ക്കളാണെന്നും വി. ഡി. സതീശൻ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top