Kerala

പത്തനംതിട്ട തിരുവല്ല താലൂക്ക് ഓഫീസിലെ ഓഫീസ് അറ്റന്ററായി വിൻസി പി 10,000/- രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഏഴുവർഷം കഠിനതടവും 45,000 രൂപ പിഴയും

 

തിരുവല്ല താലൂക്ക് ഓഫീസിലെ ഓഫീസ് അറ്റന്റൻ ആയി ജോലി നോക്കി വന്നിരുന്ന വിൻസി പി age 49 എന്നയാൾ നിരണം സ്വദേശിയും കേസിലെ ആവലാതിക്കാരനുമായ ശശികുമാറിന്റെ പിതാവിന്റെ പേരിലുള്ള സ്ഥലം അളന്നു തിരിച്ചു സർവ്വേ നമ്പർ ക്രമപ്പെടുത്തി നൽകുന്നതി ലേക്കായി ആവലാതികാരന്റെ പക്കലിൽ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങിയതായി തിരുവനന്തപുരം വിജിലൻസ് കോടതി കണ്ടെത്തി.

പത്തനംതിട്ട വിജിലൻസ് യൂണിറ്റിൽ രജിസ്റ്റർ ചെയ്ത CC-51/16, VC-04/14/PTA, U/S 13(1)(d) r/w 13(2) പ്രകാരം നാലുവർഷ കഠിനതടവും 25,000/- രൂപയും, 7 of PC act പ്രകാരം മൂന്നുവർഷ കഠിനതടവും 20,000/- രൂപയും ഉൾപ്പെടെ 7 വർഷത്തെ കഠിന തടവും 45,000/- പിഴയുമാണ് കോടതി വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധി പറഞ്ഞിട്ടുള്ളതാണ്.

തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജ് രാജകുമാര M V ആണ് ശിക്ഷ വിധിച്ചത്. കൊല്ലം കാവനാട് സ്വദേശിയായ പ്രതി വിൻസി P നിലവിൽ പത്തനംതിട്ട റവന്യൂ റിക്കവറി ഓഫീസിൽ അറ്റൻഡർ ഗ്രേഡ് II ആയി ജോലി നോക്കി വരുന്നു. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കോടതി റിമാൻഡ് ചെയ്തിട്ടുള്ളതാണ്. പത്തനംതിട്ട വിജിലൻസ് ഡിവൈഎസ്പി എം എൻ രമേശ് എഫ്ഐആർ രജിസ്റ്റർ ചെയ്തും, ഡിവൈഎസ്പി കെ ബൈജു കുമാർ എന്നിവർ അന്വേഷണം നടത്തിയും ഡിവൈഎസ്പി പിടി രാധാകൃഷ്ണപിള്ള കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളതുമാണ്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ രഞ്ജിത്ത് കുമാർ എൽ ആർ ഹാജരായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top