Kottayam

കാട്ടാമ്പാക്ക് കിഴക്കുംഭാഗം പാട്ടുപുരയ്‌ക്കൽ ഭഗവതീ ക്ഷേത്രത്തിലെ തിരുവുത്സവം 2024 മാർച്ച് 23 മുതൽ ഏപ്രിൽ 3 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു

കോട്ടയം :പാലാ :കാട്ടാമ്പാക്ക് കിഴക്കുംഭാഗം പാട്ടു പുരയ്ക്കൽ ഭഗവതീ ക്ഷേത്രത്തിലെ തിരുവുത്സവം 2024 മാർച്ച് 23 മുതൽ ഏപ്രിൽ 3 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. 22 ആം തീയതി പ്രതിഷ്ഠാദിനവും പൊങ്കാലയും രാവിലെ 8 മണിക്ക്. ശ്രീ മണയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടക്കുന്നു.

തുടർന്ന് അന്നദാനം. മാർച്ച് 23 – ന് വൈകുന്നേരം 5 മണിക്ക് മുക്കവലക്കുന്ന് തേവർ ത്തുമലയിൽ നിന്നും ഞീഴൂർ ശ്രീകൃഷ്ണസ്വാമി ക്ഷേതത്തിൽ നിന്നും ദേശതാലപ്പൊലികൾ പുറപ്പെടുന്നു. തുടർന്ന് അദ്ധ്യാത്മിക സമ്മേളനം. 24-ന് . രാവിലെ മഹാ അഷ്ട ദ്രവ്യഗണപതി ഹോമം. വൈകന്നേരം 8 മണിക്ക് ഭജന. 26ന് വൈകുന്നേരം 8 – ന് തിരുവാതിരകളി…28-ന് രാവിലെ മഹാ സുദർശന ഹോമം, പുരാണപാരായണം. 8 മണി മുതൽ മേജർ സെറ്റ് കഥകളി. കഥ കർണ്ണശപഥം. 29 – ന് രാവിലെ 7 മണിക്ക് തോറ്റം പാട്ട് ,

വൈകുന്നേരം 8 മണിക്ക് ക്ലാസ്സിക്കൽ ഡാൻസ്. – 30 ന് വൈകുന്നേരം 8 – ന് ഭക്തി ഗാനമഞ്ജരി, 9-ന് ക്ലാസ്സിക്കൽ ഡാൻസ്.. 31 – ന് രാവിലെ 10.15 ന് മഹാമൃത്യുഞ്ജയ ഹോമം, വൈകുന്നേരം 8 – ന് മൃദംഗ ലയവിന്യാസം, വയലിൻ ഫ്ളൂട്ട് ഫ്യൂഷൻ. ഏപ്രിൽ 1 – ന് തിരുവാതിരകളി, 2 – ന് വൈകുന്നേരം 8 – ന് നൃത്തനാടകം രുദ്രപ്രജാപതി, അവതരണം സർഗ്ഗവീണ തിരുവനന്തപുരം. 3 – ന് രരാവിലെ 8 – ന് കുംഭകുട ഘോഷയാത്ര, 11 -നു് സാമ്പ്രദായ ഭജന, തുടർന്ന് മഹാപ്രസാദമൂട്ട്. വൈകുന്നേരം 7-നു് ദീപാരാധന, പഞ്ചാരിമേളം, തുടർന്ന് വലിയ കാണിക്ക. തിരുവരങ്ങിൽ വൈകന്നേരം 8 – ന് ഓട്ടൻതുള്ളൽ, ശ്രീമതി അഞ്ജലിയുടെ സംഗീത സദസ്സ്, 11-ന് മുടിയേറ്റ്, അവതരണം ശങ്കരൻ കുട്ടിമാരാർ സ്മാരക മുടിയേറ്റ് സംഘം കീഴില്ലം. 24- ന് വൈകുന്നേരം 8 – ന് വലിയഗുരുതി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top