Kerala

പാതാമ്പുഴ എസ് എൻ ഡി പി ശാഖാ രൂപീകരണത്തിന് വേണ്ടി പരിശ്രമിച്ച മുൻകാല ഭാരവാഹികളെ എസ് എൻ ഡി പി യൂത്ത്മൂവ്മെൻ്റെ പാതാമ്പുഴ യൂണിറ്റ് അനുമോദിച്ചു

കോട്ടയം :പാതാമ്പുഴ എസ് എൻ ഡി പി ശാഖാ രൂപീകരണത്തിന് വേണ്ടി പരിശ്രമിച്ച മുൻകാല ഭാരവാഹികളെ എസ് എൻ ഡി പി യൂത്ത്മൂവ്മെൻ്റെ പാതാമ്പുഴ യൂണിറ്റ് അനുമോദിച്ചു.പൂഞ്ഞാർ 108ാം നമ്പർ എസ് എൻ ഡി പി ശാഖയുടെ കീഴിലുണ്ടായിരുന്ന ഗുരുകുലം കുടുംബയൂണിറ്റ് ആണ് പിന്നീട് പാതാമ്പുഴ എസ് എൻ ഡി പി ശാഖാ യോഗം ആയി മാറിയത്. അതിൻ്റെ മുൻകാല പ്രവർത്തകരായ വേലായുധൻ പാറയടിയിൽ, പ്രഭാകരൻ മരുതും തറ, ബിനു കിഴക്കേമാറാംകുന്നേൽ എന്നിവരെ മിനച്ചിൽ എസ് എൻ ഡി പി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കൺവീനർ എം ആർ ഉല്ലാസ് മതിയത്ത് ഷാൾ അണിയിച്ച് അനുമോദിച്ചു

മിനച്ചിൽ എസ് എൻ ഡി പി യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റിയംഗങ്ങളായ സുധിഷ് ചെമ്പംകുളം, സജി കുന്നപ്പള്ളി ശാഖാ പ്രസിഡൻ്റെ പ്രഭാകരൻ മരുതു തറ, ശാഖാ സെക്രട്ടറി മനോജ് പുന്നോലിൽ, ശാഖാ വൈസ് പ്രസിഡന്റ് രാജു കോട്ടുക്കുന്നേൽ , യൂണിയൻ കമ്മറ്റിയംഗം ബിനു കിഴക്കേ മാറാംകുന്നേൽ , ശാഖാ മാനേജിംഗ് കമ്മറ്റിയംഗങ്ങളായ ശശി പൂന്നോലിൽ , വേലയുധൻ പാറയടിയിൽ, രാജശേഖരൻ ഈഴവർ വയലിൽ യൂത്ത് മൂവ്മെൻ്റ് പ്രസിഡൻ്റ് അഷ്ടമി രാജ് കോട്ടുക്കുന്നേൽ. സെക്രട്ടറി രഞ്ജിത്ത് ആർ ഈഴവർ വയലിൽ , യൂണിയൻ കമ്മറ്റിയംഗം രതിഷ് ആർ ഈഴവർ വയലിൽ എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായ അജിത്ത് പി എസ് പാറയടിയിൽ വിഷ്ണു പി എസ് പുന്നോലിൽ, ആയുഷ് പാറയടിയിൽ എന്നിവർ പ്രസംഗിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top