Kerala

അവധി കഴിഞ്ഞു ജോലി സ്ഥലത്തേക്ക് പോയ സൈനികൻ ട്രെയിനിൽ നിന്നും വീണ് മരിച്ചു

കൊല്ലം പുത്തൂർ താഴത്തുകുളക്കട സുദർശനത്തിൽ അഖിൽ ബാബുവാണ് മരിച്ചത്. 33 വയസ്സായിരുന്നു. നവിമുംബൈ പൻവേൽ റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം. ആഹാരം വാങ്ങാൻ പുറത്തിറങ്ങിയ അഖിൽ തിരികെ ട്രെയിനിലേക്ക് കയറുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീഴുകയായിരുന്നു.

കരസേനയിലെ 21 എൻജിനീയറിങ് കോറിലെ സൈനികനായിരുന്നു അഖിൽ. ബംഗളൂരുവിൽ ആയിരുന്ന അഖിൽ ലേ യൂണിറ്റിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിനെതുടർന്നുള്ള അവധിക്കാണ് നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെയാണ് ‘ലേ യിലേക്ക് തിരിച്ചത്. പൻവേൽ മുനിസിപ്പൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൈനികനടപടികൾക്ക് ശേഷം നാട്ടിലെത്തിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top