Kerala

പ്രസിദ്ധതീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ വി. യൗസേപ്പിതാവിന്റെ മരണത്തിരുനാൾ മാർച്ച് 19 ചൊവ്വാഴ്ച ആഘോഷിക്കുന്നു

 

പാലാ: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ മാർച്ച് 19 ചൊവ്വാഴ്ച ഭക്തിനിർഭരമായി ആഘോഷിക്കുന്നു. അന്നേ ദിവസം വൈകുന്നേരം 4.30ന് ചെണ്ടമേളം 5 മണിക്ക് പ്രസുദേന്തിവാഴ്ച 5.15 ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് സന്ദേശത്തിനും പാലാ കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഫാ. ക്രിസ്റ്റി പന്തലാനിക്കൽ മുഖ്യകാർമികത്വം വഹിക്കും.

തുടർന്ന് പ്രദക്ഷിണം , ജോസഫ് നാമധാരികളുടെ സംഗമം,ഊട്ടുനേർച്ച എന്നിവയുണ്ടായിരിക്കും ശുശ്രൂഷകൾക്ക് തീർത്ഥാടന കേന്ദ്രം വികാരി റവ.ഫാ.ജോസഫ് തടത്തിൽ , സഹവികാരിമാരായ ഫാ.ജോസഫ് ആലഞ്ചേരി, ഫാ. സ്കറിയ മേനാംപറമ്പിൽ, ഫാ. ആൻറണി നങ്ങാപറമ്പിൽ എന്നിവർ നേതൃത്വം നൽകും.ഏവരെയും തിരുനാൾ തിരുക്കർമ്മങ്ങളിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top