കോട്ടയം :വിനോദ സഞ്ചാരകേന്ദ്രമായ ഇല്ലിക്കൽകല്ലിലേക്ക് സ്വകാര്യ ബസ് സർവ്വീസ് ആരംഭിച്ചു. മാണി സി കാപ്പൻ എംഎൽഎ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.കാഞ്ഞിരം കവല -പാലായാണ് റുട്ട്.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
കുഴിത്തോട്ട് ഗ്രൂപ്പാണ് കാഞ്ഞിരംകവലയെയും പാലായെയും ബന്ധിപ്പിച്ചു ബസ് സർവീസ് ആരംഭിച്ചത്. കാഞ്ഞിരം കവലയിൽ നടന്ന ചടങ്ങിൽ മാണി സി കാപ്പൻ എംഎൽഎ പുതിയ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. പഴുക്കാക്കാനം , മങ്കൊമ്പ് ക്ഷേത്രം, ഈരാറ്റുപേട്ട വഴി സർവീസ് പാലായിലെത്തും. പഴുക്കാക്കാനത്തു നിന്നും ഒന്നര കിലോമീറ്റർ മാത്രമാണ് ഇല്ലിക്കൽ കല്ലിലേക്ക് ഉള്ളത്.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
ശനി, ഞായർ ദിവസങ്ങളിൽ സഞ്ചാരികൾക്കായി ബസ് ഇല്ലിക്കൽ കല്ലിലെ പാർക്കിംഗ് ഗ്രൗണ്ട് വരെയും എത്തും.പാലായിൽ നിന്നും 7.57, 12.20, 4.50 എന്നീ സമയങ്ങളിലും കാഞ്ഞിരം കവലയിൽ നിന്നും രാവിലെ 5.30, 10.05, 2.40 എന്നീ സമയങ്ങളിലുമാണ് ട്രിപ്പ് ആരംഭിക്കുന്നത്. ബസ് സർവീസ് ആരംഭിക്കുന്നതോടെ പഴുക്കാക്കാനം മേഖലയിലെ യാത്ര ക്ലേശത്തിനും പരിഹാരമാകും .
മേലുകാവ് പഞ്ചായത്ത് പ്രസിഡൻറ് ബിജു സോമൻ, മൂന്നിലവ് പഞ്ചായത്ത് പ്രസിഡൻറ് പി എൽ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മറിയാമ്മ ഫെർണാണ്ടസ് ,ജോയി സ്കറിയാ, ടി ജെ ബെഞ്ചമിൻ , മേലുകാവ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈനി ജോസഫ് , ബിബി ഐസക് വിജയകുമാർ തയ്യിൽ ബിജു ജോസഫ് ബിൻസി റ്റോമി ,പ്രസന്ന സോമൻ തുടങ്ങിയവർ പങ്കെടുത്തു.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)