Kerala

വിഷരഹിതവും ശുദ്ധവുമായ ഭക്ഷ്യവിഭവങ്ങളും കാർഷികോൽപന്നങ്ങളും ഗ്രാമീണ ജനതയ്ക്ക് ഉറപ്പു വരുത്തുന്ന ഗ്രാമ വിപണികൾക്ക് പ്രസക്തിയേറുന്നു : മാർ. ജോസഫ് കല്ലറങ്ങാട്ട്

പാലാ :വിഷരഹിതവും ശുദ്ധവുമായ ഭക്ഷ്യവിഭവങ്ങളും കാർഷികോൽപന്നങ്ങളും ഗ്രാമീണ ജനതയ്ക്ക് ഉറപ്പു വരുത്താൻ കർഷക കൂട്ടായ്മകളുടെ ഗ്രാമ വിപണികൾക്കാകുന്നതായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. അദ്ധ്വാനിക്കുന്ന കർഷകന്റെ പുഞ്ചിരിക്കുന്ന മുഖമാണ് കർഷക വിപണികളുടെ സവിശേഷതയെന്നും ഈ രംഗത്ത് നബാർഡിന്റെ പ്രോൽസാഹനങ്ങൾ ഏറെ മഹത്തരമാണന്നും ബിഷപ്പ് തുടർന്നു പറഞ്ഞു.

പാലാ രൂപതയുടെ കർഷക ശാക്തീകരണ പദ്ധതിയുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി നബാർഡിന്റെ അംഗീകാരത്തോടെ പാലാ ഹരിതം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ആഭിമുഖ്യത്തിൽ ചേർപ്പുങ്കൽ പള്ളിയുടെ ചർച്ച് വ്യൂ ബിൽഡിങ്ങിൽ ആരംഭിച്ച അഗ്രിമ റൂറൽ മാർട്ടിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ് . വികാരി ഫാ.ജോസഫ് പാനാമ്പുഴ അദ്ധ്യക്ഷത വഹിച്ചു. നബാർഡ്‌ ജില്ലാ മാനേജർ റെജി വർഗീസ് ആദ്യവിൽപ്പന നിർവ്വഹിച്ചു. വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, പി.എസ്.ഡബ്ലിയു.എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ , ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് ബി , പാലാ ഹരിതം എഫ്.പി.ഒ ചെയർമാൻ തോമസ് മാത്യു, പി.എസ്.ഡബ്ലിയു.എസ്. അസി.ഡയറക്ടർമാരായ ഫാ.ജോസഫ് താഴത്തുവരിക്കയിൽ ,

ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ , പപ്ലിക് റിലേഷൻ സ് ഓഫീസർ ഡാന്റീസ് കൂനാനിക്കൽ, പഞ്ചായത്തു മെമ്പർമാരായ ആലീസ് ജോയി, മെർളി ജയിംസ് തുടങ്ങിയവർ പ്രസംഗിച്ചു. ഡയറക്ടർമാരായ ജിമ്മി പോർക്കാട്ടിൽ, മനു മാനുവൽ , അനീഷ് തോമസ്, ജോസ്മോൻ ജേക്കബ്, സോണി പുളിക്കിയിൽ ,ജോസ് ജോർജ് , സിൽവിയാ തങ്കച്ചൻ , സി.ഇ.ഒ പി.വി.ജോർജ് പുരയിടം, പ്രോജക്ട് കോർഡിനേറ്റർ എബിൻ ജോയി, മാർക്കറ്റിങ്ങ് എക്സിക്യൂട്ടീവ് ഗ്രിൻസു എലിസബത്ത് ഗർവാസീസ്, സിസ്റ്റർ ലിറ്റിൽ തെരേസ് , ജോസ് നെല്ലിയാനി, ജോയി മടിയ്ക്കാങ്കൽ,ഷീബാ ബെന്നി, അനു റജി, ജിസ്മോൾ ജോസ് തുടങ്ങിയവർ നേതൃത്വം കൊടുത്തു. വൈവിധ്യമാർന്ന തേൻ ഉൽപ്പന്നങ്ങൾ , കാർഷികമൂല്യ വർദ്ധിത ഉല്പന്നങ്ങൾ, ചെറു ധാന്യങ്ങൾ, വിഷരഹിതമായ തനി നാടൻ ഭക്ഷ്യോൽപ്പന്നങ്ങൾ തുടങ്ങിയവ അഗ്രിമ റൂറൽമാർട്ടിൽ ലഭ്യമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top