കോട്ടയം :പറയേണ്ട കാര്യങ്ങൾ പറയേണ്ടിടത്ത് പറയാൻ ഫ്രാൻസിസ് ജോർജിനറിയാം അതാണ് നമ്മുടെ സ്ഥാനാർത്ഥിയുടെ മികവ് .അല്ലാതെ പാലായിൽ കണ്ട പോലെ വിരട്ടിയാൽ കൈകൂപ്പി നിക്കാൻ മാത്രമറിയാവുന്ന ആളല്ല നമ്മുടേതെന്ന് പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മൻ.കോട്ടയത്ത് യു ഡി എഫ് കോട്ടയം പാർലമെന്റ് മണ്ഡലം കൺവൻഷനിൽ സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ .
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
പാലായിൽ നമ്മൾ കണ്ടു വിരട്ടിയ ആളെ കൈകൂപ്പി വണങ്ങിയ ശേഷം പഞ്ച പുച്ഛമടക്കി നിൽക്കുന്ന എൽ ഡി എഫ് സ്ഥാനാർത്ഥിയെ.ഒരിക്കലും അങ്ങനെയുള്ള ആളല്ല നമ്മുടെ സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് .വിനീതനാണ്;ക്ഷമാ ശീലനാണ് ;ലാളിത്യമുള്ളവനാണ് പക്ഷെ പറയേണ്ട കാര്യങ്ങൾ പറയേണ്ടിടത്ത് മുഖം നോക്കാതെ പറഞ്ഞ പാരമ്പര്യമുള്ളയാളാണ് നമ്മുടെ ഫ്രാൻസിസ് ജോർജ് .പാർലമെന്റ് മെമ്പറായിരുന്നപ്പോൾ അദ്ദേഹം അത് തെളിയിച്ചിട്ടുമുണ്ട്.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
ഇവിടെ മത്സരിക്കുന്നത് രാഹുൽ ഗാന്ധി തന്നെയാണെന്ന് കണ്ടറിഞ്ഞു വേണം നമ്മൾ പ്രവർത്തിക്കാൻ. രാഹുലിന്റെ കരങ്ങൾക്ക് ശക്തി പകരുവാനാണ് ഫ്രാൻസിസ് ജോർജ് കോട്ടയത്ത് നിന്നും വിജയിക്കേണ്ടത്.യു ഡി എഫ് ഭരിച്ചു കൊണ്ടിരുന്നപ്പോൾ കെട്ടിപ്പിടിച്ചാണ് ചാഴികാടനെയൊക്കെ മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത് ആ ഓർമ്മ വച്ച് കൊണ്ട് ഇപ്പോഴത്തെ ഭരണക്കാരുടെ അടുത്ത് ചെന്നപ്പോൾ ദുർമുഖമാണ് കാണേണ്ടി വന്നതെന്നും ജനങ്ങളുടെ ഹർഷാരവങ്ങൾക്കിടയിൽ ചാണ്ടി ഉമ്മൻ എം എൽ എ പറഞ്ഞു .
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)