Kerala

ട്വൻറി -20 പാർട്ടി കാഞ്ഞിരപ്പള്ളി പഞ്ചായത്ത് തല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

 

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളിയിൽ നിയോജക മണ്ഡലം കൺവൻഷൻ ചേരുന്നതിനു പിറകെ പഞ്ചായത്ത് തലങ്ങളിൽ വേരുകൾ ആഴ്ത്തുവാൻ ട്വന്റി 20 രംഗത്ത്. പഞ്ചായത്ത് തല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ട്വന്റി 20 പാർട്ടി യോഗം ചേർന്ന് . , കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കൺവെൻഷൻ നിയോജക മണ്ഡലം പ്രസിഡന്റ്  തോമസ് കോഴിമല ഉദ്ഘാടനം ചെയ്തു.

കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 23 വാർഡുകളിൽ നിന്നായി അമ്പതോളം പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും വാർഡ് കമ്മറ്റികൾ രൂപീകരിച്ചുകൊണ്ട് പ്രവർത്തനം ശക്തിപ്പെടുത്തുവാനും യോഗം  തീരുമാനിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top