Crime

ബാറിലെ തർക്കത്തെ തുടർന്നുണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്;സംഭവം ഈരാറ്റുപേട്ടയിൽ

കോട്ടയം :ഈരാറ്റുപേട്ടയിൽ വാക്കു തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കത്തി എടുത്ത് വീശിയപ്പോൾ  ഒരാൾക്ക് ഗുരുതര പരിക്ക്. ഈരാറ്റുപേട്ട വടക്കേക്കരയിൽ ബാറിന് സമീപമാണ് രാത്രി 10 മണിയോടെ സംഭവമുണ്ടായത്. കഴുത്തിന് മാരക പരിക്കേറ്റ അടിമാലി മാങ്കുളം സ്വദേശി ജിജിലി (24)നെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവായിലേക്ക് കൊണ്ടുപോയി

ബാറിനുള്ളിൽ വച്ചാണ് വാക്ക് തർക്കം ആരംഭിച്ചത്. പുറത്തേക്ക് ഇറങ്ങിയതിന് പിന്നാലെ എതിർ വശത്ത് ഉള്ള മീൻ കടയിൽ നിന്നും എടുത്ത കത്തി എടുത്ത് വീശുകയായിരുന്നു. കഴുത്തിൽ കത്തികൊണ്ട് മാരക മുറിവേറ്റ ജിജിൽ നിലത്ത് വീണു. ഇതുവഴി എത്തിയ പൂഞ്ഞാർ സ്വദേശിയാണ് വിവരം പോലീസിൽ അറിയിച്ചത്.രാവിലെ ലഭിച്ച റിപ്പോർട്ടിൽ കത്തിക്കുത്തേറ്റയാളുടെ നില   ഗുരുതരമായി തുടരുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top