Kottayam

രാമപുരം വെളളിലാപ്പിള്ളി സെൻറ് ജോസഫ് യു.പി സ്കൂളിലെ 110-ാമത് വാർഷികം നാളെ(വ്യാഴം)

കോട്ടയം :രാമപുരം വെളളിലാപ്പിള്ളി സെൻറ് ജോസഫ് യു.പി സ്കൂളിലെ 110-ാമത് വാർഷികവും ദീർഘകാലത്തെ സുത്യർഹ സേവനത്തിനുശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന സി. മേഴ്സി സെബാസ്റ്റ്യൻ SH, സി. ലിസി സെബാസ്റ്റ്യൻ SH എന്നിവർക്കുള്ള യാത്രയയപ്പും 2024 മാർച്ച് 07വ്യാഴാഴ്ച 10.00 am ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നു.

സ്കൂൾ മാനേജർ റവ.ഫാ. ബർക്കുമാൻസ് കുന്നുംപുറത്തിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ബഹുമാന്യനായ  തോമസ് ചാഴികാടൻ MP ഉദ്ഘാടനം ചെയ്യുന്നതും ആദരണീയനായ ശ്രീ. മാണി സി. കാപ്പൻ MLA അനുഗ്രഹപ്രഭാഷണം നടത്തുന്നതും മികച്ച വിദ്യാലയ പുരസ്കാരം സമർപ്പിക്കുന്നതുമാണ്.

പ്രസ്തുത സമ്മേളനത്തിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ ചാൻസിലർ ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തുന്നതും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  ബൈജു പുതിയിടത്തു ചാലിൽ മികച്ച കർഷക വിദ്യാർഥിയെ ആദരിക്കുന്നതുമാണ്. അതേ തുടർന്ന് രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇൻ ചാർജ്  സണ്ണി പൊരുന്നക്കോട്ട് LSS, USS പ്രതിഭകൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നതാണ്.
പൊതുസമ്മേളനത്തിന് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top