Kerala

ഫ്രാൻസിസ് ജോർജിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണം പാലായിൽ ഊർജിതമായി

കോട്ടയം :യു  ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണം പാലാ നിയോജക മണ്ഡലത്തിൽ ഊർജിതമായി.കുടക്കച്ചിറയിൽ ആദ്യത്തെ ചുവരെഴുതിയത് കടുത്തുരുത്തി എം എൽ എ മോൻസ് ജോസെഫ്  ആയിരുന്നു;തദ്ദവസരത്തിൽ കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡണ്ട് സുരേഷ് നാടുവിലേടം.രാമപുരം ബ്ലോക്ക് പ്രസിഡണ്ട് മോളി പീറ്റർ എന്നിവർ സന്നിഹിതരായിരുന്നു .

ഇന്ന് മുത്തോലി പഞ്ചായത്തിൽ ബഹുവർണ്ണ കൂറ്റൻ ഫ്ളക്സുകളാണ് മുത്തോലി യു  ഡി എഫ് കമ്മിറ്റി സ്ഥാപിച്ചത്.പഞ്ചായത്തിലാകെ ചുവരെഴുത്തുകൾ നടന്നു കൊണ്ടിരിക്കുകയാണ് .ഇപ്പോൾ സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് തെരെഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളും ;വ്യക്തികളെയും കാണുന്ന തിരക്കിലാണ് . പാലാ അരമനയിലെത്തിയ ഫ്രാൻസിസ് ജോർജ് പിതാക്കന്മാരെ കണ്ടു പിന്തുണ തേടിയിരുന്നു .ഇന്നലെ തന്നെ ചേർപ്പുങ്കൽ മാർസ്ലീവാ പള്ളിയിലെത്തി നേർച്ചകാഴ്ചകൾ സമർപ്പിക്കുകയും ചെയ്തു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top