Kerala

കുമാരനല്ലൂരിൽ ഡ്രൈവർ ഉറങ്ങി പോയതിനെ തുടർന്ന് ടിപ്പർ കടയിലേക്ക് ഇടിച്ചു കയറി

കോട്ടയം :ഡ്രൈവർ ഉറങ്ങി പോയതിനെ തുടർന്ന് ടിപ്പർ കടയിലേക്ക് ഇടിച്ചു കയറി. രാവിലെ ആറ് മണിയോടെയാണ് അപകടം. കുമാരനല്ലൂരിലെ മക്ഡൊണാൾഡ്സ് ഷോപ്പിലേക്കാണ് കോട്ടയത്തു നിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ഇടിച്ച് കയറിയത്. തുടർന്ന് വാഹനത്തിനുള്ളിൽ നിന്ന് നാട്ടുകാർ ചേർന്ന് മുൻഭാഗം പൊളിച്ചാണ് ഡ്രൈവറായ യുവാവിനെ പുറത്തെടുത്തത്.

ഡ്രൈവറുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മക്ഡൊണാൾഡ്സ് ഷോപ്പിൻ്റെ ഗ്ലാസ് വാതിലും തകർന്നു. കടയ്ക്കുള്ളിൽ ജീവനക്കാർ ഉണ്ടായിരുന്നുവെങ്കിലും മറ്റ് അത്യാഹിതങ്ങൾ ഉണ്ടായില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top