Kerala

ഇന്ത്യൻ ബഹിരാകാശ ദൗത്യമായ ഗഗൻയാനറെ ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്‍ണനുമായി വിവാഹിതയായി എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ലെന

ഇന്ത്യൻ ബഹിരാകാശ ദൗത്യമായ ഗഗൻയാനറെ ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്‍ണനുമായി വിവാഹിതയായി എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ലെന. 2024 ജനുവരി 27നാണ് തങ്ങളുടെ വിവാഹം കഴിഞ്ഞത് എന്നും ലെന വെളിപ്പെടുത്തി. ഒരു പരമ്പരാഗത ചടങ്ങിലാണ് വിവാഹിതരായതെന്നും ലെന വ്യക്തമാക്കി. ഇൻസ്റ്റാഗ്രാമിലൂടെയാണ് ലെന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ന് ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനായുള്ള സംഘാംഗങ്ങളെ അവതരിപ്പിച്ചത്. പാലക്കാട് സ്വദേശിയായ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്‍ണനു പുറമേ ബഹിരാകാശ ദൗത്യത്തിനായി ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, അജിത് കൃഷ്‍ണൻ, വിങ് കമാന്‍ഡര്‍ ശുഭാൻശു ശുക്ല എന്നിവരെയാണ് തെരഞ്ഞെടുത്തത്. നാല് പേ‌ർക്കും പ്രധാനമന്ത്രി മോദി വേദിയില്‍ വെച്ച് ആസ്ട്രനോട്ട് ബാഡ്‍ജുകളും സമ്മാനിച്ചു. വ്യോമസേനയിലെ പൈലറ്റുമാരാണ് നാലു പേരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top