Crime

നിർമ്മലാ ജിമ്മിയുടെ സഹോദരി പുത്രൻ സ്‌കൂട്ടർ അപകടത്തിൽ മരണമടഞ്ഞു;വിദേശത്തേയ്ക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു യുവാവ്

 

പൂഞ്ഞാർ :പനയ്ക്കപ്പാലത്ത് ശനിയാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഭരണങ്ങാനം നരിയങ്ങാനം കുളത്തിനാൽ ജോയിയുടെ മകൻ ജോഫിൻ ജോയ് (19) ആണ് മരിച്ചത്. ജോഫിൻ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണംവിട്ട് മതിലിൽ ഇടിക്കുകയായിരുന്നു.

രാത്രി 8 മണിയോടെയായിരുന്നു അപകടം. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം നിർമല ജിമ്മിയുടെ അനിയത്തിയുടെ മകനാണ് ജോഫിൻ. ജോഫിന്റെ മൃതദേഹം പാലാ ജനറലാശുപത്രി മോർച്ചറിയിൽ. അമ്മ മിനി. സഹോദരി ജോസ്മ‌ി. ഉന്നതപഠനത്തിനായി വിദേശത്തേയ്ക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു ജോഫിൻ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top