കൊച്ചി: അന്തരിച്ച ഗായിക രാധിക തിലകിന്‍റെ മകള്‍ ദേവിക സുരേഷ് വിവാഹിതയായി. ബെംഗളൂരു സ്വദേശി അരവിന്ദ് സുചിന്ദ്രന്‍ ആണ് വരന്‍. കഴിഞ്ഞ തിങ്കളാഴ്ച ബെംഗളൂരുവില്‍ വച്ചായിരുന്നു വിവാഹം.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
തുടര്‍ന്നുള്ള ചടങ്ങുകൾ ഇന്ന് എറണാകുളം എളമക്കരയിലെ ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വെച്ച് നടന്നു. ഇന്ന് രാവിലെ 11.45നും 12നും ഇടയിലാണ് കൊച്ചിയില്‍ സംഘടിപ്പിച്ച വിവാഹ ചടങ്ങുകള്‍ നടന്നത്. ബെംഗളൂരു സ്വദേശികളായ വത്സല–സുചിന്ദ്രൻ ദമ്പതികളുടെ മകനായ അരവിന്ദ് അഭിഭാഷകനായി ജോലി ചെയ്യുകയാണ്. ദേവിക ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)