പാലാ :കരൂർ പഞ്ചായത്തിലെ വലവൂർ ഗ്രാമം ടിപ്പർ ലോറിയുടെ മരണപാച്ചിലിൽ പെട്ടിരിക്കുന്നു.കഴിഞ്ഞ ഒരാഴ്ചയായി ടിപ്പർ ലോറിയുടെ മരണപാച്ചിലിൽ പെട്ട് വലവൂർ ടൗണിലുള്ള പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഷെയ്‌ഡ് പലയിടത്തും ടിപ്പർ ലോറിയിടിച്ച് തകർന്നിരിക്കുകയാണ്.അമിത വേഗതയിൽ വരുന്ന ടിപ്പറിന്റെ മിന്നൽ പെടുന്ന ചെറുവാഹനങ്ങൾ ഭാഗ്യം കൊണ്ടാണ് അപകടത്തിൽ പെടാതെ രക്ഷപ്പെടുന്നത് .
ടൂവീലറുകളും.ഓട്ടോകളും ടിപ്പർ ലോറിയുടെ മരണപാച്ചിലിൽ ഭീതിയിലാണ് കഴിയുന്നത്.നീട്ടിയുള്ള ഹോൺ അടിയും വ്യാപാരികൾക്ക് ബുദ്ധിമുട്ടായിരിക്കുകയാണ്.മരണം സഭവിച്ചിട്ടു മാത്രമേ അധികാരികൾ നടപടി സ്വീകരിക്കൂ എന്ന നിലപാടിലാണെന്നു ഓട്ടോ റിക്ഷ തൊഴിലാളികൾ പറഞ്ഞു .പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഷെയ്ഡുകൾ തകർന്നിട്ടും പല പഞ്ചായത്ത് മെമ്പർമാരും .ബാങ്ക് ബോർഡ് മെമ്പർമാരും നേരിട്ട് കണ്ടിട്ടും നടപടി സ്വീകരിക്കാത്തത് ഇവരുടെ മൗന അനുവാദം ഉണ്ടെന്നുള്ളതിന്റെ തെളിവാണെന്ന് വ്യാപാരികൾ പറയുന്നു .
പോലീസ് ;പഞ്ചായത്ത് അധികാരികൾ എത്രയും വേഗം ഈ ടിപ്പർ മാഫിയായ്ക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .