![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
കുമരകം: ചെങ്ങളം ഉസ്മാൻ കവലയിൽ കാർ ഇടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു. കുമരകം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ എതിരെ വന്ന കാറിന് സൈഡ് കൊടുക്കവെ നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിലും എതിരെ വന്ന മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് പൂർണ്ണമായും തകർന്നു. കാറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആർക്കും കാര്യമായ പരുക്കുകൾ ഇല്ല. വൈദുതി വകുപ്പ് അധികൃതർ സ്ഥലത്തെത്തി പോസ്റ്റ് മാറുന്ന നടപടികൾ ആരംഭിച്ചു. പാതി ഒടിഞ്ഞ പോസ്റ്റ് മാറ്റി പുതിയ പോസ്റ്റ് സ്ഥാപിക്കുന്ന ജോലികൾ പുരോഗമിച്ചുവരികയാണ്. കുമരകം പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)