പാലാ വലിയപാലത്തില്‍ നിന്ന് മീനച്ചിലാറ്റിലേക്ക് ചാടിയ വയോധികൻ മരിച്ചു.ഇന്ന് രാവിലെ 8 മഖ്ആണിയോടെയാണ് വയോധികൻ പാലാ വലിയ പാലത്തിൽ നിന്നും മീനച്ചിലാറ്റിലേക്ക് ചാടിയത്. പുള്ളിക്കാനം തൊട്ടിയില്‍ തങ്കച്ചന് (71) ആണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
നാട്ടുകാർ ഉടനെ പോലീസിലും ഫയർഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു. പാലാ ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് ആറ്റില്‍ നിന്നും മൃതദേഹം എടുത്ത് പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.ഇയാള്‍ ചാടിയതിന് സമീപത്തുനിന്ന് ഒരു ബാഗ് കിട്ടിയിട്ടുണ്ട്. പോലീസ് ഇത് പരിശോധിച്ചുവരുന്നു.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)