Health

കോട്ടയം ജനറൽ ആശുപത്രിയിൽ പുതിയ നേത്രശസ്ത്രക്രിയ തിയറ്റർ തുറന്നു ഏറ്റവും കൂടുതൽ നേത്രശസ്ത്രക്രിയകൾ നടത്തിയത് കോട്ടയം ജനറൽ ആശുപത്രി: മന്ത്രി വി.എൻ. വാസവൻ

 

കോട്ടയം: കേരളത്തിൽ ഏറ്റവും കൂടുതൽ നേത്രശസ്ത്രക്രിയകൾ നടത്തിയത് കോട്ടയം ജനറൽ ആശുപത്രിയിലാണെന്ന് സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

കോട്ടയം ജനറൽ ആശുപത്രിയിൽ എച്ച്.എം.സി ഫണ്ടിൽ നിന്ന് 37 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച പുതിയ നേത്രശസ്ത്രക്രിയ തിയറ്ററിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.
ചടങ്ങിൽ അധ്യക്ഷനായി. ആരോഗ്യ വകുപ്പിൽ അഡീഷണൽ ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ച ആശുപത്രി മുൻ സൂപ്രണ്ട് ഡോ.ആർ. ബിന്ദുകുമാരിക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ഡപ്യൂട്ടി ഡി.എം.ഒ: ടി.കെ. ബിൻസി, ആശുപത്രി സൂപ്രണ്ട് ഡോ. എം. ശാന്തി, ആർ.എം.ഒ: ഡോ. ആശാ പി. നായർ, ഒഫ്ത്താൽമോളജി ജൂനിയർ കൺസൾട്ടന്റ് ഡോ. പി. ദീപ, നഴ്‌സിംഗ് സൂപ്രണ്ട് വി.ഡി. മായ, എച്ച്.എം.സി. അംഗങ്ങളായ ടി.സി. ബിനോയി, ബോബൻ തോപ്പിൽ, പി.കെ. ആനന്ദക്കുട്ടൻ, രാജീവ് നെല്ലിക്കുന്നേൽ, പോൾസൺ പീറ്റർ, ടി.പി അബ്ദുളള, സാബു ഈരയിൽ, അനിൽ അയർക്കുന്നം, ജോജി കെ. തോമസ്, ലൂയിസ് കുര്യൻ, ഹാജി മുഹമ്മദ് റഫീക്ക്, സാൽവിൻ കൊടിയന്തറ, സ്റ്റീഫൻ ജേക്കബ്, കൊച്ചുമോൻ പറങ്ങോട് എന്നിവർ പങ്കെടുത്തു.
നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമാണ ചുമതല. 129 കോടി രൂപ മുടക്കി സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രി നിർമിക്കുന്നതിന്റെ ഭാഗമായാണ് പഴയ നേത്രശസ്ത്രക്രിയ തിയറ്റർ പൊളിച്ചുമാറ്റിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top