എറണാകുളം: സംസ്ഥാനത്ത് കലാലയ രാഷ്‌ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ വീണ്ടും ഹർജി. മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ ഹർജി. ക്യാമ്പസുകളിൽ വിദ്യാർത്ഥി രാഷ്‌ട്രീയം പൂർണ്ണമായും ഇല്ലാതാകണമെന്നാണ് എൻ.പ്രകാശൻ എന്ന വ്യക്തി നൽകിയ പൊതുതാൽപര്യ ഹർജിയിൽ പറയുന്നത്.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.സംസ്ഥാന സർക്കാർ, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പോലീസ്, വിദ്യാർഥി സംഘടനകളായ എസ്എഫ്‌ഐ, കെഎസ്‌യു, എബിവിപി, എംഎസ്എഫ്, വിവിധ സർവകലാശാലകൾ എന്നിവർക്കും ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരുടെ ബെഞ്ച് നോട്ടിസ് അയച്ചിട്ടുണ്ട്.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
ഭരിക്കുന്നവർക്കും കോളേജ് അധികാരികൾക്കും കോളേജുകളിലെ അക്രമാസക്ത രാഷ്‌ട്രീയം നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ കലാലയ രാഷ്‌ട്രീയം പൂർണമായും നിരോധിക്കണമെന്നാണ് ഹർജിയിൽ പറയുന്നത്.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)