കോട്ടയം ജില്ലയിലെ എസ്. പി. സി പദ്ധതിയുടെ മുൻ ജില്ലാ നോഡൽ ഓഫീസർമാരായിരുന്ന വി.ജി വിനോദ് കുമാർ(സൂപ്രണ്ട് ഓഫ് പോലീസ്,വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ,ഈസ്റ്റേൺ റേഞ്ച്), അശോക് കുമാർ (റിട്ട:അസിസ്റ്റൻറ് കമ്മാണ്ടന്റ്,ഡി. എച്ച്. ക്യൂ,കോട്ടയം) മുൻ അസിസ്റ്റൻറ് ജില്ലാ നോഡൽ ഓഫീസർമാരായിരുന്ന വേണു ഗോപാൽ കെ. പി,. ഉല്ലാസ്. പി. സ്റ്റീഫൻ എന്നിവരേയും മറ്റ് പോലീസ് ഉദ്യോഗസ്ഥരേയും ആദരിച്ചു.
കോട്ടയം ജില്ലാ പോലീസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് ഐ. പി. എസ് മുഖ്യാതിഥിയായിരുന്നു. കോട്ടയം ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ട് വി.സുഗതൻ, എസ്. പി. സി പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസറും നാർക്കോട്ടിക് സെൽ ഡി. വൈ. എസ്. പിയുമായ സി ജോൺ,
എസ്. പി. സി അസിസ്റ്റൻറ് നോഡൽ ഓഫീസർ ഡി ജയകുമാർ, ജനമൈത്രി പദ്ധതിയുടെ അസിസ്റ്റൻറ് നോഡൽ ഓഫീസറായ മാത്യു പോൾ,മറ്റ് പോലീസ് ഉദ്യോഗസ്ഥർ, നൂറോളം പയനിയർ കേഡറ്റുകൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹനായ കോട്ടയം ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ട് വി സുഗതന് എസ്. പി. സി പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഉപഹാരം നല്കി.