കുമരകം: വേമ്പനാട്ടു കായലിന്റെ കാവലാളായ രാജപ്പൻ ഇന്നലെ ഡൽഹിയിലെത്തി.ഇന്നലെ രാവിലെ ഒമ്പതിന് രാജപ്പൻ ബി.ജെ.പി നേതാവ് അഡ്വ: ജാേഷി ചീപ്പുങ്കലിനാെപ്പമാണ് നെടുമ്പാശ്ശേരിയിൽ നിന്നും പറന്നുയർന്നത് . രാജപ്പനെ ഫ്‌ളെെറ്റിൽ എത്തിക്കാൻ വീൽചെയറുമായി ജീവനക്കാർ കാത്തു നിന്നിരുന്നു. നീല പാൻ്റും പച്ച ഷർട്ടും ഷുസും സാേക്സും ഒക്കെ ധരിച്ചായിരുന്നു രാജപ്പൻ്റെ വിമാന യാത്ര.
രാവിലെ 9 – ന് ഫ്ലെെറ്റിൽ കയറി. 9-30 ന് ഇൻഡിഗോ വിമാനം പറന്നുയർന്നു. മൂന്ന് മണിക്കൂർ ആകാശവിതാനത്തിലൂടെ പറന്ന് ഡൽഹി ഇന്ദിരാ ഗാന്ധി ഇൻ്റർനാഷണൽ എയർപാേർട്ടിൽ ലാൻഡ് ചെയ്തപ്പാേൾ രാജപ്പൻ ചേട്ടനേയും അഡ്വ: ജാേഷി ചീപ്പുങ്കലിനേയും വരവേൽക്കാൻ ബി.ജെ.പി പ്രവർത്തകരും ദൂരദർശൻ റിപ്പോർട്ടർമാരും എത്തിയിരുന്നു. എയർപോർട്ടിൽ നിന്നും ഡൽഹി ചാണക്യപുരിയിലുള്ള അശാേക ഹാേട്ടലിലെ വി.ഐ.പി മുറിയിൽ എത്തി വിശ്രമിക്കുകയാണിരുവരും.
റൂമിൽ സുഖവാസമാണെങ്കിലും ഡൽഹിയിലെ കാെടും തണുപ്പുമായി രാജപ്പൻ ചേട്ടന് അത്രക്ക് അങ്ങ് പൊരുത്തപ്പെടാനായിട്ടില്ല. റിപ്പബ്ലിക് ദിനാഘാേഷങ്ങളിലും പ്രധാനമന്ത്രിയുടെ ചായ സൽക്കാരത്തിലും പങ്കെടുത്ത് രണ്ട് ദിവസങ്ങളിൽ ഡൽഹി സന്ദർശനവും നടത്തി 29 ന് രാവിലെ രാജപ്പൻ അഡ്വ: ജാേഷി ചീപ്പുങ്കലിനാെപ്പം കൊച്ചിയിലേക്ക് വിമാനം കയറും.