Kerala

പോളണ്ടിനെക്കുറിച്ച് ഇനിയൊരു അക്ഷരം മിണ്ടി പോകരുത്;പഴം പൊരിയെക്കുറിച്ചും

പാലാ :അത്ഭുതങ്ങളൊന്നും സംഭവിക്കാതെ പാലായിലെ വൈസ് ചെയർമാൻ തെരെഞ്ഞെടുപ്പ് കഴിഞ്ഞു.ആരും കൂറുമാറി വോട്ട് ചെയ്തില്ല എന്നതാണ് അതിന്റെയൊരു പ്രത്യേകത.കഴിഞ്ഞ ചെയർമാൻ തെരെഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ സതീഷ് ചൊള്ളാനിയുടെ വോട്ട് അസാധുവായത് വൻ പ്രത്യാഘാതങ്ങളാണ് കോൺഗ്രസ് പാർട്ടിയിൽ ഉണ്ടാക്കിയതെങ്കിലും അതൊക്കെ മാഞ്ഞു പോയി.ഇപ്രാവശ്യം ചൊള്ളാനിയുടെ വോട്ട് ജോസഫ് ഗ്രൂപ്പിലെ  സിജി ടോണിക്ക് തന്നെ വീണപ്പോൾ ഭരണ കക്ഷി ബഞ്ചുകളിൽ നിന്നും പരിഹാസ ചിരി ഉയർന്നിരുന്നു.

പുതിയ വൈസ് ചെയർപേഴ്‌സനും ഉണ്ട് ഇത്തിരി പ്രത്യേകതകൾ .അധികം സംസാരിക്കുന്ന സ്വഭാവ ക്കാരിയല്ല ലീനാ സണ്ണി.എന്നാൽ പറയണം എന്ന് വിചാരിച്ചാൽ ബെല്ലും ബ്രെക്കുമില്ലാതെ പറയുകയും ചെയ്യും .അത് ആര് തടസ്സപ്പെടുത്തിയാലും പറഞ്ഞിരിക്കും .കൂടെ കൂടെ “ആഹാ” എന്നൊരു ശബ്ദവും ഉണ്ടാവും.ഒരിക്കൽ കൂടെ കൂടെ സെൽഫ്  ഗോൾ ഭരണകക്ഷിക്കിട്ടു തന്നെ അടിക്കുന്ന വലിയേട്ടൻ പാർട്ടിയിലെ ഏക ആൺ തരി ഭരണ കക്ഷിക്കിട്ട് അടിക്കാനായി ഒരു നമ്പർ എടുത്തു പ്രയോഗിച്ചു.

നഗരസഭാ കൗൺസിലിൽ ചായയ്ക്കും പഴം പൊരിക്കുമായി വൻ തുക ചിലവാക്കുന്നു.ഈ തുക ലാഭിക്കാനായി നമുക്ക് ചായയും കടിയും വേണ്ടെന്നു വയ്ക്കാം എന്നായിരുന്നു സെൽഫ് ഗോൾ ഭരണപക്ഷ കൗൺസിലർ അടിച്ചു കയറ്റിയത്.എന്നാൽ ഒരു പഴം പൊരിയുടെ ആരാധികയായ  ലീനാ സണ്ണി ഉടനെ തന്നെ ക്രുദ്ധയായി ചാടി എണീറ്റു അലറി .വേണ്ടാത്തവർ തിന്നണ്ട;വേണ്ടവർ തിന്നട്ടെ ആഹാ…ഇതുകൊള്ളാലൊ..വൈസ് ചെയർപേഴ്‌സൺ ആഹാ എന്ന ശബ്ദം ഉയർത്തിയാൽ കൂട്ടിക്കോ ആ പ്രശ്നം  ആയമ്മയ്ക്ക് ഒട്ടും  പിടിച്ചിട്ടില്ല എന്ന്.

സീനിയർ എന്ന് കരുതുന്ന പഴപൊരി വിരോധിയായ കൗൺസിലർ പോലും ലീനാ ചേച്ചിയുടെ അട്ടഹാസം കണ്ടു അന്തിച്ചു പോയി.ആകെ കൂടി ഒന്നും മിണ്ടാത്ത കൗണ്സിലര്മാര്ക്ക് ആകെ വാ തുറക്കാൻ കിട്ടുന്ന ഒരു അവസരമാണ് പഴംപൊരി തിന്നുന്നത് .ചർച്ചയിൽ തങ്ങൾക്കിഷ്ടമില്ലാത്ത കാര്യങ്ങൾ വരുമ്പോൾ പഴം പൊരിയിൽ ശക്തിയായി കടിച്ചാണ് ഒന്നും മിണ്ടാത്ത കൗൺസിലർമാർ പ്രതിഷേധിക്കുന്നത് .

ആകെ മുക്കാൽ മണിക്കൂർ ചർച്ച നടക്കുമ്പോൾ അതിൽ തന്നെ പാതി സമയവും പഴം പൊരി തിന്നാണ് മിണ്ടാത്ത പല കൗൺസിലർമാരും സമയം കളയുന്നത് .ആകെ ഒരു രസമുള്ളതു പഴം പൊരി തിന്നുമ്പോഴാണ് അതും തിന്നരുതെന്നു പറഞ്ഞാൽ സഹിക്കുമോ അതാണ് വൈസ് ചെയർപേഴ്‌സൺ ഒച്ചവെച്ചത്.സന്ദേശം സിനിമയിൽ ശ്രീനിവാസൻ പറയുന്നുണ്ട് പോളണ്ടിനെ കുറിച്ച് ഇനിയൊരക്ഷരം മിണ്ടി പോകരുത്..അതുപോലെ പാലാ നഗരസഭയിൽ പഴം പൊരിയെ കുറിച്ചും ഒരക്ഷരം മിണ്ടി പോകരുത്.പഴം  പൊരിയുടെ കാവലാൾ ആണ് ഇപ്പോൾ നഗരസഭാ ഭരിക്കുന്നത്.പണ്ട് മാവോസേ തുങ് പറഞ്ഞു വിപ്ലവം തോക്കിൻ കുഴലിലൂടെയാണെന്ന്;വിപ്ലവം പഴം പൊരിയിലൂടെയാണെന്നു പറയുന്നവരും പാലായിലുണ്ട് ഓർമ്മകൾ ഉണ്ടായിരിക്കണം .സൂക്ഷിച്ചാൽ പല കൗൺസിലർമാരും ദുഖിക്കേണ്ടി വരില്ല.ആഹാ ….

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top