Kerala

വഴിക്കടവ് മിത്രനികേതൻ സോഷ്യൽ സർവ്വീസ് സൊസൈറ്റി സംഘടിപ്പിച്ച ലാറി ബേക്കർ ഹെറിറ്റേജ് വാക് പൂർത്തിയായി

വാഗമൺ :വഴിക്കടവ് മിത്രനികേതൻ സോഷ്യൽ സർവ്വീസ് സൊസൈറ്റി സംഘടിപ്പിച്ച ലാറി ബേക്കർ ഹെറിറ്റേജ് വാക് പൂർത്തിയായി. വാസ്തുദേവനായ ബേക്കറുടെ കേരളത്തിലെ ആദ്യത്തെ കെട്ടിടമാണ് വാഗമൺ മിത്രനികേതൻ. “ചെലവു കുറഞ്ഞ വീട്‌” എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ലോകപ്രശസ്തനായ വാസ്തുശിൽപിയാണ്‌ ലാറി ബേക്കർ.

പദ്മശ്രീ ബേക്കർ നിർമാണങ്ങളുടെ പഠനമായിരുന്നു ത്രിദിന ക്യാമ്പിന്റെ ലക്ഷ്യം. ബേക്കറുടെ കൂടെ പ്രവർത്തിച്ചിട്ടുള്ളവരുടെ നേതൃത്വത്തിലായിരുന്നു ക്ലാസ്സുകളും പ്രവർത്തനങ്ങളും. ഡോ. ഷൈലജ നായർ, റിട്ട. പ്രഫസർ, കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം.
പ്രമുഖ ശില്പിയും ചിത്രകാരനുമായിരുന്ന എം. വി. ദേവൻ്റെ പുത്രി ആർക്കിടെക്ട് ശാലിനി എം. ദേവൻ, ബിജു പി ജോൺ കോസ്റ്റ്ഫോർഡ്, ആൻ്റമ്മ മാണി, നിഷാ ടോം എന്നിവർ നേതൃത്വം നൽകി. ലാറി ബേക്കർ വാക് ക്യാമ്പുകളിൽ രണ്ടാമത്തേതായിരുന്നു നടന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top