Crime

കഞ്ചാവ് കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി

ഗാന്ധിനഗർ : കഞ്ചാവ് കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. ആർപ്പുക്കര തൊമ്മൻ കവല ഭാഗത്ത് പാലത്തൂർ വീട്ടിൽ ടോണി തോമസ് (24), ആർപ്പൂക്കര വില്ലൂന്നി തൊണ്ണംകുഴി ഭാഗത്ത് ചിലമ്പട്ട്ശ്ശേരി വീട്ടിൽ ടുട്ടു എന്ന് വിളിക്കുന്ന റൊണാൾഡോ (20) എന്നിവരെയാണ് ജില്ലയിൽ നിന്നും നാടുകടത്തിക്കൊണ്ട് ഉത്തരവായത്.

ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ടോണി തോമസിനെ ഒരു വർഷത്തേക്കും, റൊണാൾഡോയെ ആറുമാസകാലയളവിലേക്കുമാണ് നാടുകടത്തിയത്. ടോണി തോമസിന് ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, അയർക്കുന്നം, എറണാകുളം ഇൻഫോപാർക്ക് എന്നീ സ്റ്റേഷനുകളിലായി കൊലപാതക ശ്രമം, ദേഹോപദ്രവം ഏൽപ്പിക്കുക, കവർച്ച,

സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കുക, കഞ്ചാവ് വില്പന തുടങ്ങി നിരവധി കേസുകളും, റൊണാൾഡോയ്ക്ക് ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിലും കൂടാതെ ഏറ്റുമാനൂർ എക്സൈസ് ഓഫീസിലുമായി അടിപിടി, കൊട്ടേഷൻ, കഞ്ചാവ് വില്പന തുടങ്ങി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top