Crime

വടകരയിൽ കാറിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു

കോഴിക്കോട്: വടകരയിൽ കാറിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. പേരാമ്പ്ര എരവട്ടൂർ സ്വദേശി ബിജു (43) ആണ് മരിച്ചത്. വടകര ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ വച്ച് വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് ബിജു ആത്മഹത്യാശ്രമം നടത്തിയത്.

കാറിൽ നിന്നു പുക ഉയരുന്നതു കണ്ട നാട്ടുകാർ കാറിന്റെ ചില്ലു തകർത്താണ് ബിജുവിനെ പുറത്തെടുത്തത്. 70 ശതമാനത്തോളം പൊള്ളലേറ്റിരുന്ന ബിജു ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മാഹി കാനറാ ബാങ്ക് ജീവനക്കാരനാണ് ബിജു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top