Kottayam

നെല്ലിയാനി വല്യച്ഛന്റെ തിരുന്നാളിന് കൊടിയേറി

പാലാ :നെല്ലിയാനി സെന്റ സെബാസ്ത്യൻസ് പള്ളിയിൽ അത്ഭുത പ്രവർത്തകനായ വി.സെബസ്ത്യാനോസിൻ്റെ തിരുനാളിന് കൊടിയേറി.പാലാകത്തീഡ്രൽ പള്ളി വികാരി ഫാ: ജോസ് കാക്കല്ലിൽ കൊടി ഉയർത്തി.ജനു.18, 19, 20 തീയതികളിലായിട്ടാണ് തിരുനാൾ കർമ്മങ്ങൾ.

ഇന്ന് രാവിലെ 7 മണിക്ക് കപ്പേളയിൽ വി.കുർബാനയും ലദീഞ്ഞുംഉച്ചകഴിഞ്ഞ് 2.30 ന് തിരുസ്വരൂപം പള്ളിയിൽ പ്രതിഷ്ഠിക്കും.5 മണിക്ക് വി.കുർബാനയും ലദീഞ്ഞും. 6.30ന് തിരുനാൾ പ്രദക്ഷണം.

വെള്ളിയാഴ്ച്ച 10 മണിക്ക് തിരുനാൾ കുർബാന, 11.30 ന് പ്രദക്ഷിണം.12.15ന് വി.കുർബാനയുടെ ആശീർവാദം, 12.30ന് ഊട്ടു നേർച്ച -വൈകിട്ട് 7.30ന് കൊച്ചിൻ മയൂരി ഓർക്കസ്ട്രയുടെ ഗാനമേള.ജനു: 20 (ശനി) മരണമടഞ്ഞവരുടെ ഓർമ്മയാചരണം.വി.കുർബാന, സിമിത്തേരി സന്ദർശനം, ഒപ്പീസ് എന്നിവയാണ് തിരുകർമ്മങ്ങൾ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top