Entertainment

2023-ലെ ‘ഓടക്കുഴല്‍ അവാര്‍ഡ്’ കവി പി.എന്‍. ഗോപീകൃഷ്ണന്റെ “കവിത മാംസഭോജിയാണ്” എന്ന കവിതാ സമാഹാരത്തിന്

കൊച്ചി : ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ 2023-ലെ ‘ഓടക്കുഴല്‍ അവാര്‍ഡ്’ കവി പി.എന്‍. ഗോപീകൃഷ്ണന്റെ “കവിത മാംസഭോജിയാണ്” എന്ന കവിതാ സമാഹാരത്തിന്.

മഹാകവിയുടെ ചരമ വാര്‍ഷിക ദിനമായ 2024 ഫെബ്രുവരി 2-ന് എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത്ത് മന്ദിരത്തിലെ മഹാകവി ജി. ഓഡിറ്റോറിയത്തില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ ട്രസ്റ്റ് അദ്ധ്യക്ഷയായ പ്രൊഫ. എം. ലീലാവതി അവാര്‍ഡ് സമ്മാനിക്കും.

പ്രശസ്ത സാഹിത്യ നിരൂപകന്‍ ഡോ. ഇ.വി. രാമകൃഷ്ണന്‍ മുഖ്യാതിഥിയായി പ്രഭാഷണം നടത്തും. പ്രശസ്തിപത്രം, ശില്പം, മുപ്പതിനായിരം രൂപ എന്നിവ അടങ്ങുന്നതാണ് അവാര്‍ഡ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top