Crime

അനധികൃത മദ്യ വിൽപ്പന പരിപ്പ് സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു

കോട്ടയം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ആനന്ദരാജ് B യുടെ നേതൃത്വത്തിൽ നടത്തിയ പട്രോളിങ്ങിനിടെ  റോഡരികിൽ വെച്ച് മദ്യ വില്പന നടത്തിയ കുറ്റത്തിന് കോട്ടയം താലൂക്കിൽ അയ്മനം വില്ലേജിൽ പരിപ്പ് ദേശത്ത് മണലേൽ ചിറ വീട്ടിൽ കുഞ്ഞുകൊച്ചു മകൻ വിശ്വംഭരൻ എം. കെ  എന്നയാൾക്കെതിരെ കേസ് എടുത്തു.

5.500 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും, മദ്യം വിറ്റ വകയിൽ ലഭിച്ച 650/- രൂപ തൊണ്ടി മണിയായും കണ്ടുകെട്ടിയിട്ടുള്ളതാണ് . തുടർന്ന് തൊണ്ടി വകകളും കേസ് രേഖകളും പ്രതിയെയുംഏറ്റുമാനൂർ റേഞ്ച് ഓഫീസിൽ ഹാജരാക്കിയിട്ടുള്ളതുമാണ്.പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ആനന്ദ് രാജ്, ബാലചന്ദ്രൻ A P,പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് അജിത്ത് കുമാർ K. N, ഡ്രൈവർ അനസ് മോൻ സി. കെ, വനിതാ സിവിൽ എക്സൈസ് ഓഫിസർ വിജയരശ്മി എന്നിവർ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top