India

600 കോടിയുടെ ലഹരി വസ്തുക്കളുമായി പാകിസ്താൻ പൗരന്മാരെ പിടികൂടി

ഗാന്ധിനഗർ : ​ഗുജറാത്ത് തീരത്ത് നിന്നും കോടിക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കളുമായി പാകിസ്താൻ പൗരന്മാരെ പിടികൂടി.അന്താരാഷ്‌ട്ര സമുദ്രാതിർത്തി ലംഘിച്ച 14 പാകിസ്താനികളെയാണ് സുരക്ഷാ ഉദ്യോ​ഗസ്ഥർ പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 90 കിലോ ലഹരിവസ്തുക്കൾ കണ്ടെടുത്തു. ഇതിന് വിപണിയിൽ 602 കോടി രൂപ വിലമതിക്കും.

ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു സുരക്ഷാ സേന പരിശോധന നടത്തിയത്. ഇന്ത്യൻ തീരദേശ സേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും ​ഗുജറാത്തിലെ തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷന് ഒടുവിലാണ് പാകിസ്താനികളെ പിടികൂടിയതെന്നും അധികൃതർ വ്യക്തമാക്കി.

ഫയൽ ചിത്രം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top