Kottayam

വയലാ സഹകരണ ബാങ്കിൽ യു ഡി എഫിന് ത്രസിക്കുന്ന വിജയം

കോട്ടയം :വയലാ സഹകരണ ബാങ്കിൽ യു  ഡി എഫ് മുഴുവൻ സീറ്റും തൂത്ത് വാരി.ആകെയുള്ള 13 സീറ്റും യു  ഡി എഫ് നേടുകയാണുണ്ടായത്.കഴിഞ്ഞ തവണ മാണീ ഗ്രൂപ്പ് കോൺഗ്രസ് സഖ്യമായിരുന്നു ഭരിച്ചിരുന്നത്.മാണീ ഗ്രൂപ്പ് എൽ ഡി എഫിലേക്കു പോയപ്പോൾ ഇപ്രാവശ്യം കോൺഗ്രസ് ;ജോസഫ് ഗ്രൂപ്പ് സഖ്യമായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത് .

അവസാന വർഷത്തിൽ മാണീ ഗ്രൂപ്പിലെ അധികാര തർക്കം മൂലം ഒരു വര്ഷം മൂന്ന് പേര് മാറി മാറി പ്രസിഡണ്ട് ആവകയും ചെയ്തു .അത് ചൂണ്ടി കാട്ടിയാണ് യു  ഡി എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.മാണീ ഗ്രൂപ്പും;സിപിഎം ; സിപിഐ സഖ്യം സഹകരണ മുന്നണി എന്ന പേരിലാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത് .സിപിഎം 5 ;സിപിഐ ഒന്ന് ;മാണീ ഗ്രൂപ്പ് 7 എന്നിങ്ങനെയാണ് സീറ്റ് വീതം വച്ചത്.

ജോഷി എമ്മാനുവേൽ ,ജോർജ് കെ.യു ,ടോമി കെ.പി ,മധുസൂധനൻ കെ.എൻ ,മാത്യു യു.വി ,ലൂക്കോസ് വി.യു ,സതീശൻ എ.പി ,സുരേഷ് പി.ജി ,ഗംഗാദേവി ടി.പി ,പ്രസീത സുജികുമാർ ,മോളമ്മ തോമസ് ,പ്രവീൺ പ്രഭാകരൻ ,അഭിലാഷ് ജോസഫ് എന്നിവരാണ് വിജയിച്ച യു  ഡി എഫ് സ്ഥാനാർത്ഥികൾ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top