Kerala

അഖിലേന്ത്യാ അന്തർ സർവകലാശാല അത്-ലറ്റിക് മീറ്റിൽ 800 മീറ്ററിൽ പാലാ സെന്റ് തോമസ് കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥി അനന്തുമോൻ എം. എസ്. വെള്ളിമെഡൽ നേടി

ചെന്നൈ തമിഴ്നാട് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ വച്ചു നടന്ന അഖിലേന്ത്യാ അന്തർ സർവകലാശാല അത്-ലറ്റിക് മീറ്റിൽ 800 മീറ്ററിൽ പാലാ സെന്റ് തോമസ് കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥി അനന്തുമോൻ എം. എസ്. വെള്ളിമെഡൽ നേടി.

800 മീറ്ററിൽ മഹാത്മാ ഗാന്ധി സർവകലാശാല ചാമ്പ്യനും റെക്കോർഡ് ഹോൾഡറുമാണ് ആനന്തുമോൻ. അന്തർ സർവകലാശാല മീറ്റിൽ 4X400 മീറ്റർ റിലേയിൽ സ്വർണം നേടിയ മഹാത്മാ ഗാന്ധി സർവകലാശാല ടീമിലും അനന്തുമോൻ അംഗമായിരുന്നു. ഡോ. തങ്കച്ചൻ മാത്യുവിന്റെ കീഴിലാണ് പരിശീലനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top