Crime

സ്കൂട്ടറും സൈക്കിളും കൂട്ടിമുട്ടിയതിനെ തുടർന്നുണ്ടായ തർക്കം അടിപിടിയിൽ കലാശിച്ചു; അടിയേറ്റ വയോധികൻ മരിച്ചു

ഹരിപ്പാട് വീയപുരത്ത് സ്കൂട്ടറും സൈക്കിളും കൂട്ടിമുട്ടിയതിനെ തുടർന്നുണ്ടായ തർക്കം അടിപിടിയിൽ കലാശിച്ചു; അടിയേറ്റ വയോധികൻ മരിച്ചു.സൈക്കിൾ യാത്രികനായ തുണ്ടിൽ ജോജൻ വില്ലയിൽ ടി എം ജോസ് (62) ആണ് മരിച്ചത്.

വീയപുരം കാരിച്ചാൽ അച്ചൻമുക്ക് ഭാഗത്ത് വച്ചായിരുന്നു സംഭവം.സംഭവത്തെ തുടർന്ന് എഫ് സി ഐ ഗോഡൗണിലെ ജോലിക്കാരനായ ഇരതോട് നന്ദഗിരി കോളനിയിൽ ദയാനന്ദനെ(54) പോലീസ് കസ്റ്റഡിയിലെടുത്തു.

ദയാനന്ദൻ സ്കൂട്ടറിൽ ഹരിപ്പാട് ഭാഗത്ത് നിന്നും വീയപുരത്തേക്ക് വരുന്നവഴി ജോസ് സഞ്ചരിച്ച സൈക്കിളുമായി കൂട്ടിമുട്ടുകയായിരുന്നു.തുടർന്നുണ്ടായ വാക്കുതർക്കം അടിപിടിയിൽ കലാശിച്ചു.ദയാനന്ദന്റെ അടിയറ്റ് നിലത്തുവീണ ജോസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top