Kerala

കേരള കോൺഗ്രസ് (ബി )പാമ്പാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തദാന ഗ്രൂപ്പ് ആരംഭിച്ചു

കേരള കേരള കോൺഗ്രസ് (ബി) പാമ്പാടി മണ്ഡലം കമ്മറ്റി  സൗത്ത് പാമ്പാടിയിൽ നടത്തപ്പെട്ടു, പാമ്പാടി മണ്ഡലം പ്രസിഡണ്ട് മോൻസി മാവേലി മറ്റത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കോൺഗ്രസ് (ബി ) പുതുപ്പള്ളി നിയോജകമണ്ഡലം പ്രസിഡണ്ട് ഷിനോ. വി. ഐസക് യോഗം ഉദ്ഘാടനം ചെയ്തു,

ജില്ലാ സെക്രട്ടറി ജോൺ കാട്ടിൽ പറമ്പിൽ യോഗത്തിൽ പങ്കെടുക്കുകയും, പാർട്ടിയുടെ ജില്ലാതല പ്രവർത്തനങ്ങളെ കുറിച്ച് യോഗത്തിൽ വിശദീകരണം നൽകുകയും ചെയ്തു,പാമ്പാടി മണ്ഡലം സെക്രട്ടറി: ബിജു ഈട്ടിക്കൽ, ട്രഷറർ :സനൽ പള്ളിക്കുന്ന് ഇവരോടൊപ്പം കേരള കോൺഗ്രസ് (ബി )പാമ്പാടി മണ്ഡലത്തിലെ പ്രവർത്തകരും പ്രസ്തുത യോഗത്തിൽ പങ്കെടുത്തു,

കേരള കോൺഗ്രസ് (ബി )പാമ്പാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരു രക്തദാന ഗ്രൂപ്പ് ഇന്ന് ചേർന്ന യോഗം ഉദ്‌ഘാടനം ചെയ്തു.പാമ്പാടി മണ്ഡലത്തിൽ കേരള കോൺഗ്രസ് ബിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി എല്ലാ പ്രവർത്തകരും പാർട്ടി ശക്തമാക്കണമെന്ന  തീരുമാനത്തോടു കൂടി യോഗം പര്യയവസാനിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top