Kerala

വറുതിയുടെ കാലങ്ങൾ പോകും ;ഫലഭൂയിഷ്ഠതയുടെ നല്ല നാളെക്കായി സംഘടനാ പ്രവർത്തനം ശക്തമാക്കണം :ജോസ് കെ മാണി എം പി

പാലാ :വറുതിയുടെ കാലങ്ങൾ പോകും ;ഫലഭൂയിഷ്ഠതയുടെ നല്ല നാളെക്കായി സംഘടനാ പ്രവർത്തനം ശക്തമാക്കണമെന്ന ജോസ് കെ മാണി എം പി യുടെ ആഹ്വാനത്തോടെ  കേരളം കോൺഗ്രസ് എം കോട്ടയം ജില്ലാ ഏകദിന ക്യാമ്പ് സമാപിച്ചു .കേരളാ കോൺഗ്രസ് എമ്മിന്റെ യൂണിറ്റ് തലം മുതൽ തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായ 500 ഓളം നേതാക്കളെ സാക്ഷ്യപ്പെടുത്തിയാണ് ജോസ് കെ മാണി എം പി ഇങ്ങനെ പറഞ്ഞത് .

കേരളത്തിൽ നമ്മുടെ പാർട്ടിക്ക് ഇപ്പോൾ എംപി യോ ;എം എൽ എ യോ ഇല്ല പക്ഷെ അതുകൊണ്ടു നമ്മുടെ പാർട്ടി തീർന്നു പോയെന്നു ആരും കരുതേണ്ട ത്രിതല പഞ്ചായത്തിൽ 473 തെരെഞ്ഞവെടുക്കപ്പെട്ട അംഗങ്ങളാണ് നമുക്കുള്ളത്.കേരളത്തിൽ മറ്റേത് പ്രാദേശിക പാർട്ടിക്കുണ്ട് ഇത്രയും ജന പ്രതിനിധികൾ.അതുകൊണ്ടു തന്നെ നമ്മൾ പ്രാദേശിക പ്രശ്നങ്ങളിൽ ഇടപെടേണ്ടിയിരിക്കുന്നു.

കേരളാ കോൺഗ്രസ് എമ്മിന്റെ പോഷക സംഘടനകളെ ശക്തിപ്പെടുത്താനുള്ള പരിപാടി ജോസ് കെ മാണി എം പി അവതരിപ്പിച്ചു .കെ എസ് സി യുടെ കോട്ടയം ജില്ലയിലെ ചാർജ്ജുകാരായി സണ്ണി ജോസഫ് മേലുകാവിനെയും;ഷാജി പാമ്പൂരിയെയും ക്യാമ്പ് ചുമതലപ്പെടുത്തി .എല്ലാ കോളേജുകളിലും യൂണിറ്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും തീരുമാനിച്ചു.ചങ്ങനാശേരിയിൽ കെ എസ് സി പ്രവർത്തകർ നാട്ടിയ കൊടി എതിരാളികൾ തകർത്തപ്പോൾ .പിറ്റേ ദിവസം തന്നെ എതിരാളികളുടെ മുന്നിൽ വച്ച് കൊടി ഉയർത്തിയ കാര്യം മുൻ എം എൽ എ ജോബ് മൈക്കിൾ വിശദീകരിച്ചത് ക്യാമ്പ് ആവേശപൂർവമാണ് കേട്ടത് .

കാസർകോട് മുതൽ തിരുവനന്തപുരം വരെ കേരളാ കോൺഗ്രസിന്റെ ഏകദിന ക്യാമ്പുകൾ നടക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് കോട്ടയം ജില്ലാ ക്യാമ്പ് പാലാ യിൽ നടന്നത് .റോഷി അഗസ്റ്റിൻ ;എൻ ജയരാജ് ;ജോബ് മൈക്കിൾ ;സെബാസ്റ്യൻ കുളത്തിങ്കൽ ;ലോപ്പസ് മാത്യു ;ടോബിൻ കെ അലക്‌സ് ;പെണ്ണമ്മ ടീച്ചർ എന്നിവർ പ്രസംഗിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top