കോട്ടയം :പാലാ :വൈദ്യുതി ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ മധ്യവയസ്കന് ഷോക്കേറ്റ് മരിച്ചു. പയപ്പാര്‍ സ്വദേശി തകരപ്പറമ്പില്‍ സുനില്‍കുമാര്‍ (50) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
പാലാ തൊടുപുഴ റോഡില്‍ പയപ്പാര്‍ അന്ത്യാളം റോഡിന് സമീപത്തെ തോട്ടിലാണ് സംഭവം. സുനിലും ബന്ധുവും 2 സുഹൃത്തുക്കളും ചേര്‍ന്നാണ് തോട്ടില്‍ മീന്‍ പിടിക്കാനെത്തിയത്. വാഹനത്തിന്റെ ബാറ്ററി ഉപയോഗിച്ച് ഷോക്കടിപ്പിച്ച് മീന്‍ പിടിക്കുന്നതിനിടെ സുനിലിന് ഷോക്കേല്‍ക്കുകയായിരുന്നു.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
ഒപ്പമുണ്ടായിരുന്നവര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പാലാ ജനറൽ ആശുപത്രിയില്‍. പാലാ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)