Kerala

പ്രവാചകസ്മരണയിൽ നാടെങ്ങും നബിദിനാഘോഷം:ഈരാറ്റുപേട്ടയിലെ നബി ദിന റാലിയിൽ പങ്കെടുത്തത് ആയിരങ്ങൾ

 

ഈരാറ്റുപേട്ട: സ്നേഹവും സൗഹൃദവും ഊട്ടി ഉറപ്പിച്ച് മുഹമ്മദ് നബിയുടെ ജൻമദിനത്തിൽ വിവിധങ്ങളായ പരിപാടികൾ നടത്തി. ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ ഈരാറ്റുപേട്ട മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ   മദ്രസകളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് രാവിലെ 8 മണിക്ക് നഗരത്തിൽ നബിദിന സന്ദേശ റാലി നടത്തി.

പുതുപ്പള്ളി അങ്കണത്തിൽ നിന്നും ആരംഭിച്ച റാലി കോസ് വേ വഴി ചേന്നാടു കവല ചുറ്റി സെൻട്രൽ ജംഗ്ഷൻ വഴി  കടുവാമുഴി ബസ്റ്റാന്റിൽ സമാപിച്ചു. വിവിധ പള്ളികളുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തുവൈകുന്നേരം 5  ന് മണിക്ക് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമായുടെ നേതൃത്വത്തിൽ ബഹുജനങ്ങളുടെ നബിദിന സന്ദേശ റാലി നടത്തി.

കടുവാമുഴി മസ്ജിദ് നൂർ അംഗണത്തിൽ നിന്നും ആരംഭിച്ച് തെക്കേക്കര ചുറ്റി നൈനാർ പള്ളിയിൽ  സമാപിച്ചു.തുടർന്ന്നൈനാർപള്ളി അങ്കണത്തിൽ ചേർന്ന പൊതുസമ്മേളനം നൈനാർ മസ്ജിദ് ചീഫ് ഇമാം അഷറഫ് മൗലവി ഉദ്ഘാടനം ചെയ്തു.ലജ്നത്തുൽ മുഅല്ലിമീൻ മേഖലാ പ്രസിഡണ്ട് ഷിബിലിനദ് വി അധ്യക്ഷത വഹിച്ചു.ടി എം അബ്ദുസ്സലാം മൗലവി ബാഖവി പ്രാർത്ഥന നടത്തി

റംഷിദ് നൂരി സ്വാഗതം പറഞ്ഞു.മുഹിയുദ്ധീൻ മസ് ജിദ് ചീഫ് ഇമാം വി പി സുബൈർ മൗലവി ആ മുഖപ്രഭാഷണം നടത്തിഎ പി ഷിഫാർ കൗസരി മുഖ്യപ്രഭാഷണം നടത്തി.ജേതാക്കൾക്കുള്ള സമ്മാനദാനം ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ അഡ്വക്കേറ്റ് വിപി നാസർ നിർവ്വഹിച്ചു.

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സ്റ്റേറ്റ് സെക്രട്ടറി മുഹമ്മദ് നദീർ മൗലവി,പുത്തൻ പള്ളി ചീഫ് ഇമാം മുഹമ്മദ് അലി ബാഖവി,കടുവാമൂഴി മസ്ജിദ് നൂർ ഇമാം
ഇബ്രാഹിംകുട്ടി മൗലവി,നൈനാർ പള്ളി ജമാഅത്ത് പ്രസിഡൻ്റ്;ഹാജി പി ഇ മുഹമ്മദ് സക്കീർ ,പുത്തൻ പള്ളി ജമാഅത്ത് പ്രസിഡൻ്റ്;സ്വാലിഹ് ഹാജി നടുവിലേടത്ത് ,മുഹിയുദ്ധീൻ ജുമാ മസ്ജിദ് പ്രസിഡൻ്റ്;അഫ്സറുദ്ദീൻ പുള്ളോലിയിൽ എന്നിവർ പ്രസംഗിച്ചു.അനസ് മന്നാനി നന്ദി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top