Kerala

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായുള്ള റീൽ കണ്ടത് തുണയായി: ത്ധാർഖണ്ഡ് സ്വദേശിയായ യുവാവിന് ബന്ധുക്കളിലേക്കുള്ള വഴിയൊരുക്കി

ക്യാമറയിലേക്കുനോക്കി ഒരാൾ പുഞ്ചിരിച്ചു, റീൽസെടുത്തയാൾ തിരിച്ചു കൈവീശി. 10 സെക്കൻഡുമാത്രം ദൈർഘ്യമുള്ള ആ ദൃശ്യം ഒരു കുടുംബത്തിന്റെ 10 വർഷംനീണ്ട കാത്തിരിപ്പവസാനിപ്പിച്ചു.

കോഴിക്കോട് താമരശ്ശേരിയിലെ ഡ്രൈ ഫ്രൂട്‌സ് കമ്പനിയിൽ ജോലിചെയ്യുന്ന കാളികാവ് പെവുന്തറ സ്വദേശി എം.കെ. മുഹമ്മദ് യാസിർ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി താമരശ്ശേരിക്കുസമീപത്തെ ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന കാരുണ്യദീപം പ്രതീക്ഷാ ഭവനിലെത്തിയതായിരുന്നു. ആഘോഷദൃശ്യം പകർത്തുന്നതിനിടെയാണ് കൂട്ടത്തിലുണ്ടായിരുന്ന യുവാവ് ചിരിച്ചുകൊണ്ട് യാസിറിന് അടുത്തെത്തിയത്.

ഇരുവരും കൈവീശി അഭിവാദ്യം ചെയ്തു. യാസിർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്ത ഈ റീലാണ് ത്ധാർഖണ്ഡ് സ്വദേശിയായ യുവാവിന് ബന്ധുക്കളിലേക്കുള്ള വഴിയൊരുക്കിയത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top