Kerala

കരൂർ വഴി പ്രശ്നം :മാധ്യമങ്ങൾക്കെതിരെ കേസ് നൽകി അഭിഭാഷകന്റെ ഭാര്യ :ഞങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് പരാതിയിൽ പറയുന്നു

പാലാ :കരൂർ പഞ്ചായത്തിൽ കരൂർ നെടുമ്പാറ ലിങ്ക് റോഡിൽ വെള്ളക്കെട്ട് ഉണ്ടായതിനെ തുടർന്ന് കെട്ട് നാട്ടുകാർ പൊളിച്ചു നീക്കിയതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ വാദി ഭാഗമായ അഭിഭാഷകന്റെ ഭാര്യ ഇന്ന് പാലാ എസ് എച്ച് ഒ മുമ്പാകെ ഒലീസ് കേസ് നൽകി .പാലായിലെയും കോട്ടയത്തെയും മാധ്യമങ്ങൾ തങ്ങളെ ബുദ്ധിമുട്ടിക്കുന്നു എന്ന് കാണിച്ചാണ് ഇവർ പരാതി നൽകിയിട്ടുള്ളത് .സജി മഞ്ഞക്കടമ്പന്റെ നേതൃത്വത്തിൽ താൻ സ്ഥാപിച്ച കൽക്കെട്ട് പൊളിച്ചു കളഞ്ഞു എന്നാണ് പരാതിക്കു ആസ്പദമായ സംഭവം .കൽക്കെട്ട് മൂലം റോഡിൽ വെള്ളക്കെട്ട് ഉണ്ടായി തങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം അഭിഭാഷകൻ ഇല്ലാതാക്കുന്നു എന്നാണ് നാട്ടുകാരുടെ പരാതി.പരാതിയുടെ വിശദ വിവരങ്ങൾ താഴെ ചേർക്കുന്നു.

ഞാന്‍ പാലാ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്രൈം 1466/2026 നമ്പര്‍ കേസിലെ ആവലാതിക്കാരിയാണ്. ടി കേസിലെ രണ്ടാം ആവലാതിക്കാരി എന്‍റെ മകളാണ്. മകളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ടി കേസിലെ പ്രതികള്‍ക്ക് എതിരെ പോക്സോ നിയമത്തിലെ സെക്ഷന്‍ 11, 12 എന്നീ വകുപ്പുകള്‍ ചുമത്തികൊണ്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത നാള്‍ മുതല്‍ ടി കേസിലെ ഒന്നാം പ്രതിയും മറ്റ് കൂട്ടുപ്രതികളും ചേര്‍ന്നുകൊണ്ട് ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ മുഖാന്തിരവും പത്രങ്ങളിലൂടെയും എന്നെയും എന്‍റെ മകളെയും ഐഡറ്റിഫൈ ചെയ്യുന്ന തരത്തില്‍ ദിവസവും ചുരുങ്ങിയത് 3, 4 വര്‍ത്തകള്‍ നിരന്തരമായി ചെയ്ത് ഇന്‍സ്റ്റാഗ്രാം, വാട്സാപ്പ്, ഫെയിസ് ബുക്ക്, അതുപോലെ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനല്‍ മുഖേനയും വാര്‍ത്തകള്‍ നല്കിയും പത്ര സമ്മേളനങ്ങള്‍ നടത്തിയും എന്നേയും എന്‍റെ പ്രായപൂര്‍ത്തിയാകാത്ത മകളേയും അപമാനിച്ച് വരുന്നതാണ്.

വിവിധ ഓണ്‍ ലൈന്‍ ചാനലുകള്‍ എന്‍റെ ഭര്‍ത്താവിന്‍റെ ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ചാണ് ഞങ്ങളെ ഐഡറ്റിഫൈ ചെയ്യത്തക്ക തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിട്ടുള്ളത്. അത് കൂടാതെ ദൃശ്യാ ചാനല്‍, ജാഗ്രതാ ചാനല്‍, ഫോക്കസ് ന്യൂസ്, ട്രാവന്‍കൂര്‍ ന്യൂസ്, മീനച്ചില്‍ ന്യൂസ്, ന്യൂസ്കേരളാ 24ഃ7, എസ്. ന്യൂസ്, പൈക ഓണ്‍ ലൈന്‍, സ്റ്റാര്‍ വിഷന്‍, എസ്. വാര്‍ത്ത ഫോര്‍ പാലാ ന്യൂസ്, മീനച്ചില്‍ ന്യൂസ്, പാലാ ഫ്ളാഷ്, ന്യൂവിഷന്‍ പൂവരണി, ക്യാബിനറ്റ് ചാനല്‍ എന്നീ ന്യൂസ് ചാനലുകള്‍ മുഖേന എന്‍റെ ഭര്‍ത്താവിന്‍റെ ഫോട്ടോ ഉള്‍പ്പെടെ നല്കി എന്നെയും എന്‍റെ മകളേയുംഐഡന്‍റിഫൈ ചെയ്യത്തക്ക രീതിയില്‍ പ്രസ്താവനകളും വാര്‍ത്താ സമ്മേളനങ്ങളും നടത്തി എന്നെയും എന്‍റെ മകളേയും നിരന്തരം സമൂഹത്തില്‍ അപമാനിച്ചു വരികയാണ്. അതിലൂടെ ടി കേസില്‍ പ്രതികളായിട്ടുള്ളവര്‍ രാഷ്ട്രീയക്കാരെയും പൊതു പ്രവര്‍ത്തകരെയും തെറ്റിദ്ധരിപ്പിച്ച് രംഗത്തിറക്കി കേസ് പിന്‍വലിക്കുവാന്‍ ഞങ്ങളെ ഭീഷണിപ്പെടുത്തിവരുകയാണ്. ഞങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കിയില്ലെങ്കില്‍, ടി പ്രതികള്‍ ഞങ്ങള്‍ക്കെതിരെ കലാപാഹ്വാനം നടത്തി ഞങ്ങളുടെ വീട് ആക്രമിക്കുന്നതിനും ഞങ്ങള്‍ക്ക് ജീവഹാനി സംഭവിക്കുന്നതിനും ഇടവരുന്നതാണ്. ഇവരുടെ പ്രവര്‍ത്തികള്‍ പോക്സോ നിയമത്തിലെ സെക്ഷന്‍ 23 -ാം വകുപ്പിന്‍റേയും ഇന്‍ഫര്‍മേഷന്‍ ടെക്നേളജി ആക്ട് സെക്ഷന്‍ 66 ന്‍റേയും ലംഘനമാണ്.

ആകയാല്‍ അങ്ങയുടെ സമക്ഷത്ത് നിന്നും ദയവുണ്ടായി മേല്‍ വിവരിച്ചിട്ടുള്ള കാര്യങ്ങളെ സംബന്ധിച്ച് അടിയന്തിര അന്വേഷണം നടത്തി എന്നെയും എന്‍റെ മകളെയും സമൂഹത്തില്‍ ഐഡറ്റിഫൈ ചെയ്യുന്ന തരത്തില്‍ മാധ്യമങ്ങള്‍ വഴി അപവാദ പ്രചരണം നടത്തുന്നവര്‍ക്ക് എതിരെ രജിസ്റ്റർ  ചെയ്ത് കര്‍ശന നടപടി സ്വീകരിക്കണമെന്നും, സമാധാനപരമായി ജീവിക്കുന്നതിന് ഞങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും അപേക്ഷിച്ചുകൊള്ളുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top