Kerala

യു ഡി എഫിനെതിരെ നീക്കം നടത്തുന്നവർ യു ഡി എഫ് വക്താക്കളാവുന്നു ;ജില്ലയിൽ പോലുമില്ലാത്ത നേതാക്കൾ പങ്കെടുത്തെന്നും പ്രചരിപ്പിക്കുന്നു

പാലാ :യു ഡി എഫിനെതിരെ നീക്കം നടത്തുന്നവർ യു ഡി എഫ് വക്താക്കളാവുന്നു ;ജില്ലയിൽ പോലുമില്ലാത്ത നേതാക്കൾ പാലായിൽ നടന്ന യു ഡി എഫ് യോഗത്തിൽ പങ്കെടുത്തെന്നും പ്രചരിപ്പിക്കുന്നു.ഇന്നലെ നടന്നുവെന്ന് പറയുന്ന പാലാ മുൻസിപ്പാലിറ്റിയിലെ യു  ഡി എഫ് യോഗത്തിന്റെ സംക്ഷിത്വ രൂപം നോക്കിയാൽ യു  ഡി എഫുമായി ബന്ധമില്ലാത്തവരാണ് യോഗം നിയന്ത്രിച്ചതെന്നു കാണുവാൻ സാധിക്കും .

കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പിൽ 13;14;15 വാർഡുകളിൽ യു  ഡി എഫ് നു സ്ഥാനാർത്ഥികൾ ഇല്ലായിരുന്നു.ഈ വാർഡുകളിൽ യു  ഡി എഫ് സ്വതന്ത്രർക്ക് പിന്തുണ നൽകുന്നു എന്നാണ് പറഞ്ഞിരുന്നത്.അക്കാലത്ത് യു  ഡി എഫ് സ്ഥാനാർത്ഥികളെ  പ്രഖ്യാപിക്കാനായി കുര്യാക്കോസ് പടവന്റെ വസതിയിൽ ചേർന്ന യോഗത്തിൽ ഈ വാർഡിലെ ലിസ്റ്റ് വായിച്ചപ്പോൾ വായിച്ച ജോഷി വട്ടക്കുന്നേലിന്‌ തപ്പലും തടവലും  വന്നിരുന്നു.ഉടനെ യു  ഡി എഫ് നേതാക്കൾ ഇടപെട്ടാണ് ലിസ്റ്റ് പൂർണ്ണമായി വായിച്ചത്  .അന്നത്തെ തപ്പലും തടവലും  ഇപ്പോഴും തുടരുന്നു എന്ന് വേണം കരുതുവാൻ .

അക്കാലത്ത് സ്വതന്ത്ര മുന്നണി യു  ഡി എഫിനെ തള്ളി പറഞ്ഞു കൊണ്ടാണ് വാർത്ത സമ്മേളനം ആരംഭിച്ചിരുന്നത് തന്നെ .ഞങ്ങൾ പിന്തുണ ആവശ്യപ്പെട്ടിരുന്നില്ല യു  ഡി എഫ് പിന്തുണ ഇങ്ങോട്ട്  തന്നതാണ് എന്നുവരെ വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു .ഇടതു പക്ഷത്തോടും ;യു  ഡി എഫിനോടും വില പേശി ഉറപ്പിച്ചാണ് അവസാനം യു  ഡി എഫുമായി ധാരണ ആയത്.എന്നാൽ ഇന്നലെ നടന്ന യു  ഡി എഫ് യോഗത്തിൽ യു  ഡി എഫ് ഘടക കക്ഷികളായ ജോസഫ് ഗ്രൂപ്പിനോടും ;ഡി കെ സി യോടുമൊപ്പം സ്വതന്ത്ര മുന്നണിയും സ്ഥാനം പിടിച്ചിരുന്നു .എല്ലാ യു  ഡി എഫ് യോഗത്തിനെന്ന പോലെ ദിയാ സ്തുതിയും ഉണ്ടായിരുന്നു .

പക്ഷെ ഇന്നലെ നടന്ന യോഗത്തിൽ ജില്ലയിൽ പോലും ഇല്ലാതിരുന്ന നേതാക്കൾ പങ്കെടുത്തെന്നാണ് വാർത്താ കുറിപ്പിൽ അറിയിച്ചത് .ഫ്രാൻസിസ് ജോർജ് എം പി ; മാണി സി കാപ്പൻ  എം എൽ എ ;ഫിൽസൺ മാത്യൂസ് ;ബിജു പുന്നത്താനം എന്നിവരൊന്നും പങ്കെടുത്തിരുന്നില്ല .ഇതിൽ തന്നെ ബിജു പുന്നത്താനം തിരുവനന്തപുരത്തായിരുന്നു .യോഗത്തിന്റെ ആധികാരികതയ്ക്കു വേണ്ടിയാണ് ജില്ലയിൽ പോലുമില്ലാത്ത നേതാക്കൾ പങ്കെടുത്തെന്നു വാർത്ത നൽകിയത് .മുനിസിപ്പാലിറ്റിയിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ ഇരിക്കുന്ന മുറിയിലാണ് യോഗം ചേർന്നത് .ഭരണം പോയിട്ടും അവിടെ യോഗം ചേർന്നതിന്റെ ഔചിത്യത്തെ കോൺഗ്രസ്ഡ് കേന്ദ്രങ്ങൾ ചോദ്യം ചെയ്തിരുന്നെങ്കിലും ;സ്വതന്ത്ര മുന്നണിയുടെ പിടിവാശിയിൽ മുനിസിപ്പാലിറ്റിയിൽ തന്നെ യോഗം ചേരുകയായിരുന്നു .

യു  ഡി എഫിനെ തെരെഞ്ഞെടുപ്പിനു മുൻപും പിൻപും പല പ്രാവശ്യം തള്ളി പറഞ്ഞവരായ സ്വതന്ത്ര മുന്നണി കടുത്ത യു  ഡി എഫ് വിരുദ്ധതയാണ് അവിശ്വാസം പാസായിട്ടും ചെയ്തു കൊണ്ടിരിക്കുന്നത് .വലിയേട്ടൻ പാർട്ടിയുടെ വലിയ നേതാവിനെ ചെന്ന് കണ്ടു യു  ഡി എഫിനേതരയുള്ള പല നീക്കങ്ങളും നടത്തിയിരുന്നു .അവിശ്വാസം പാസ്സായ അന്ന് വൈകുന്നേരം വലിയേട്ടനോട് ചെന്ന് പറഞ്ഞത് .ഞങ്ങൾ മൂന്നു പേരും വരാം ;ഞങ്ങൾ നിരുപാധിക പിന്തുണ തരാം പക്ഷെ മായാ രാഹുൽ ചെയർപേഴ്‌സൺ ആകരുത് എന്നായിരുന്നു .ഇക്കഴിഞ്ഞ ദിവസം അവസാന ഓഫർ കൊടുത്തത് സിപിഎം ലെ   ജോസിൻ ബിനോയെ ചെയർപേഴ്‌സൺ സ്ഥാനാര്ഥിയാക്കിയാൽ ഞങ്ങൾ മൂന്നു പേരും സഭയിൽ വരാതെ വിട്ട് നിന്ന് കൊള്ളാം എന്നായിരുന്നു .

നിർദ്ദേശങ്ങൾ പലത് നിരത്തിയെങ്കിലും അതൊക്കെ വലിയേട്ടൻ വിചാരിച്ചാൽ നടക്കുന്ന ഒരു പാർട്ടിയല്ല അത്.ജില്ലാ കമ്മിറ്റി പുറത്താക്കിയ ഒരാളെ പാർട്ടിയുമായി ധാരണ വേണമെങ്കിൽ മേൽ കമ്മിറ്റിയായ സംസ്ഥാന കമ്മിറ്റിയുടെ അനുമതിവേണം .അങ്ങനെയുള്ള ചട്ടക്കൂടാണ് ആ പാർട്ടിക്കുള്ളതെങ്കിലും യു  ഡി എഫിനെ ഒറ്റ്  കൊടുക്കുന്നതിനു ഇതൊന്നും തടസ്സമല്ല .പത്തൊൻപതാം തീയതിക്ക് ഇനി ഏഴു ദിവസം കൂടി ബാക്കിയുണ്ടെങ്കിലും തന്ത്രങ്ങളും കുതന്ത്രങ്ങളും ;വെട്ടും തടവും പയറ്റുകയറ്റാണ് യു  ഡി എഫിന്റെ പേരിൽ പലരും .സ്ഥലത്തില്ലാത്ത ജന പ്രതിനിധികൾ പോലും യു  ഡി എഫ് യോഗത്തിൽ പങ്കെടുത്തു എന്നാണ് വാർത്താ കുറിപ്പിൽ പറയുന്നത് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top